ഒഐസിസി ഹൂസ്റ്റണ്‍ ചാപ്റ്റര്‍: ഇന്ത്യയിലെ മുന്‍ സൈനികരെ ആദരിച്ചു


.

ഹൂസ്റ്റണ്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി-യൂഎസ്എ) ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഇന്ത്യന്‍ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി സമ്മേളനവും അതോടനുബന്ധിച്ചു നടന്ന മുന്‍ ഇന്ത്യന്‍ സൈനികരെ ആദരിക്കുന്ന ചടങ്ങും വികാരനിര്‍ഭരമായ നിരവധി മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.

ഓഗസ്റ്റ് 14 നു ഞായറാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് മിസ്സോറി സിറ്റി അപ്ന ബസാര്‍ ഹാളില്‍ വച്ചായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍.ത്രിവര്‍ണ്ണ പതാകകള്‍ കൊണ്ട് നിറഞ്ഞു നിന്ന സമ്മേളന ഹാളിലേക്ക് വൈകുന്നേരം അഞ്ചു മുതല്‍ ഹൂസ്റ്റണിലുള്ള ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകളില്‍ പ്രവര്‍ത്തിച്ച ധീര ദേശാഭിമാനികളായ 25 ല്‍ പരം മുന്‍ സൈനികര്‍ എത്തിച്ചേര്‍ന്നു.

ഹൂസ്റ്റണ്‍ ചാപ്റ്റര്‍ വാവച്ചന്‍ മത്തായി അധ്യക്ഷത വഹിച്ചു. ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ജോജി ജോസഫ് സ്വാഗതം ആശംസിച്ചു.

ഡോണ ജോസ് ദേശഭക്തി ഗാനമായ വന്ദേമാതരം ആലപിച്ചതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ഒഐസിസി യുഎസ്എ ചെയര്‍മാന്‍ ജെയിംസ് കൂടല്‍, നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശങ്ങള്‍ നല്‍കി.

ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി.ജോര്‍ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോര്‍ട്ട് ജഡ്ജ് ജൂലി മാത്യു, സ്റ്റാഫ്ഫോര്‍ഡ് സിറ്റി പ്രോടെം മേയര്‍ കെന്‍ മാത്യു മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) പ്രസിഡന്റ് അനില്‍ ആറന്മുള എന്നീ വിശിഷ്ടാതിഥികള്‍ സ്വാതന്ത്ര്യദിന സന്ദേശങ്ങള്‍ നല്‍കി.

നാഷണല്‍ ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി മുന്‍ സൈനികരെ ആദരിക്കുന്ന ചടങ്ങിന് നേതൃത്വം നല്‍കി

തുടര്‍ന്ന് ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകളില്‍ പ്രവര്‍ത്തിച്ച ധീര ദേശാഭിമാനികളായ 25 ല്‍ പരം മുന്‍ സൈനികരെ ആദരിക്കുന്ന ചടങ്ങ് തികച്ചും അഭിമാനകരവും ശ്രദ്ധേയവുമായിരുന്നു. 25 ല്‍ പരം വിമുക്ത ഭടന്മാരോടൊപ്പം അര്‍പ്പണബോധത്തോടെ ഇന്ത്യയിലെ മിലിറ്ററി ഹോസ്പിറ്റലുകളില്‍ സൈനികരെ ശുശ്രൂഷിക്കുവാന്‍ അവസരം ലഭിച്ച നഴ്‌സ്മാരെയും ആദരിക്കുന്നതിനും സാധിച്ചു.

ഓരോ മുന്‍ സൈനികരും വേദിയിലേക്ക് കടന്നു വന്ന് അവര്‍ പ്രവര്‍ത്തിച്ച സൈന്യ വിഭാഗങ്ങളിലെ മേഖലകള്‍ പറഞ്ഞു സ്വയം പരിചയപ്പെടുത്തി. തുടര്‍ന്ന് വിശിഷ്ടാതിഥികളില്‍ നിന്നും ഏവരും പൊന്നാടകള്‍ സ്വീകരിച്ചു.

ഒഐസിസി യുഎസ്എ സതേണ്‍ റീജിയന്‍ വൈസ് ചെയര്‍മാന്‍ ജോയ് തുമ്പമണ്‍, റീജിയന്‍ വൈസ് പ്രസിഡണ്ട് പൊന്നു പിള്ള, റീജിയന്‍ സെക്രട്ടറി ബിബി പാറയില്‍, ചാപ്ടര്‍ ജോയിന്റ് ട്രഷറര്‍ ആന്‍ഡ്രൂസ് ജേക്കബ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

സതേണ്‍ റീജിയന്‍ വനിതാ വിഭാഗം ചെയര്‍ പേഴ്‌സണ്‍ ഷീല ചെറു എംസിയായി പരിപാടികള്‍ നിയന്ത്രിച്ചു.

ഡോണാ ജോസ്, ക്രിസ്റ്റല്‍ റോസ്, സ്‌നേഹ സന്തോഷ്, റയാന്‍ സന്തോഷ്, ജനപ്രിയ പാണച്ചേരി എന്നീ കുട്ടികള്‍ ഇന്ത്യന്‍, അമേരിക്കന്‍ ദേശീയ ഗാനങ്ങള്‍ പാടിയപ്പോള്‍ വര്‍ണശബളമായ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തിരശീല വീണു. ആദരവ് ചടങ്ങിന്റെ കോര്‍ഡിനേറ്റര്‍ ബിനോയ് ലൂക്കോസ് തത്തംകുളം നന്ദി പ്രകാശിപ്പിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: oicc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022

Most Commented