ഒഐസിസി സാന്‍ഫ്രാന്‍സിസ്‌കോ ചാപ്റ്റര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു


.

സാന്‍ഫ്രാന്‍സിസ്‌കോ: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്, സാന്‍ഫ്രാന്‍സിസ്‌കോ ചാപ്റ്റര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു.

പ്രസിഡന്റ്: അനില്‍ ജോസഫ് മാത്യു, ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ്, ട്രഷറര്‍ സജി ജോര്‍ജ് കണ്ണോത്ത്കുടി, വൈസ് പ്രസിഡന്റുമാര്‍ : ബിനോയ് ജോര്‍ജ്, തോമസ് പട്ടര്‍മഡ്, സെക്രട്ടറി: ജോഷ് കോശി ജോയിന്റ് ട്രഷറര്‍ : റെനി അലക്‌സാണ്ടര്‍. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: റോയ് ഫിലിപ്പ്, ഐസക്ക് ഫിലിപ്പ്, ഏബ്രഹാം ചെറുകര, തോമസ് ജോര്‍ജ് (രാജു), ഡോ.മോന്‍സി സ്‌കറിയ, മനു പെരിഞ്ഞേലില്‍, ക്ലീറ്റസ് മഞ്ഞൂരാന്‍, റഞ്ജി തോമസ് മുപ്പതിയില്‍, ഇ.ജി. ജോയ്, റോയ് എബ്രഹാം, ബിനേഷ് വര്‍ഗീസ്, തോമസ് വര്ഗീസ് (രാജന്‍).

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള ഒഐസിസി യൂഎസ്എ നാഷണല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഡോ.ചേക്കോട്ട് രാധാകൃഷ്ണനും സൈബര്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ ചെയര്‍മാന്‍ ടോം തരകനും വെസ്റ്റേണ്‍ റീജിയന്‍ സെക്രട്ടറിയായ സജി ചേന്നോത്ത് ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിരിക്കും.

അമേരിക്കയിലുടനീളം ചാപ്റ്ററുകള്‍ക്ക് രൂപം കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് സാന്‍ഫ്രാന്‍സിസ്‌കോയിലും ചാപ്റ്ററിനു തുടക്കം കുറിച്ചത്. അടുത്തയിടെ പ്രഖ്യാപിച്ച ടെക്‌സാസിലെ ഹൂസ്റ്റണ്‍, ഡാലസ് ചാപ്റ്ററുകള്‍ക്കു ശേഷം കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലും ചാപ്റ്റര്‍ പ്രഖ്യാപിക്കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നുവെന്നും ഒഐസിസിയ്ക്ക് വലിയ ഊര്‍ജവും ശക്തിയും നല്‍കുമെന്നും ഭാരവാഹികളെ പ്രഖ്യാപിച്ചു കൊണ്ട് ഒഐസിസി യുഎസ്എ നാഷണല്‍ ചെയര്‍മാന്‍ ജെയിംസ് കൂടലും പ്രസിഡന്റ് ബേബി മണക്കുന്നേലും പറഞ്ഞു. ചാപ്റ്റര്‍ ഭാരവാഹികള്‍ക്കു എല്ലാ ഭാവുകങ്ങളും ആശംസിച്ചു.

അമേരിക്കയിലെ ഒഐസിസിയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ചയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം അഭിമാനിക്കുന്നുവെന്നും പുതിയ ചാപ്റ്ററിനും ഭാരവാഹികള്‍ക്കും എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള ആശംസിച്ചു.

പുതിയതായി ചുമതലയേറ്റ ചാപ്റ്റര്‍ ഭാരവാഹികളെ ഒഐസിസി യുഎസ്എ ജനറല്‍ സെക്രട്ടറിയും മാധ്യമ പ്രവര്‍ത്തകനുമായ ജീമോന്‍ റാന്നി, ട്രഷറര്‍ സന്തോഷ് എബ്രഹാം, ചാപ്റ്റര്‍ ഉള്‍പ്പെടുന്ന വെസ്റ്റേണ്‍ റീജിയന്‍ ഭാരവാഹികളായ ചെയര്‍മാന്‍ ജോസഫ് ഔസോ, പ്രസിഡന്റ് ഈശോ സാം ഉമ്മന്‍, ജനറല്‍ സെക്രട്ടറി രാജേഷ് മാത്യു, ട്രഷറര്‍ ജെനു മാത്യു എന്നിവര്‍ അഭിനന്ദിച്ചു. അമേരിക്കയില്‍ കുടിയേറിയ കോണ്‍ഗ്രസ് സംസ്‌കാരമുള്ള എല്ലാവരെയും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ കീഴില്‍ അണിനിരത്താന്‍ കഴിയട്ടെ എന്നു ആശംസിക്കുകയും ചെയ്തു. കെപിസിസി നേരിട്ടുള്ള നിയന്ത്രണത്തില്‍ രൂപീകൃതമായ ഒഐസിസി യുഎസ്എയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തിലാണ് അമേരിക്കയില്‍ പുരോഗമിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ഏറ്റവും അടുത്തു തന്നെ അരിസോണ ചാപ്റ്ററും ഭാരവാഹികളെയും പ്രഖ്യാപിക്കുമെന്നു നേതാക്കള്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: OICC

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented