.
ഹൂസ്റ്റണ്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 137-ാമത് ജന്മദിനത്തോടനുബന്ധിച്ചു കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച 137 ചലഞ്ചിനെ അമേരിക്കയില്‍ ഏറ്റെടുത്ത ഒഐസിസി യുഎസ്എ പ്രവര്‍ത്തകര്‍ സമാഹരിച്ച തുകയായ 1,66,737 രൂപയുടെ ചെക്ക് ഒഐസിസി യുഎസ്എ നാഷണല്‍ കോര്‍ഡിനേറ്റര്‍ ജെയിംസ് കൂടല്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് കൈമാറി.
കെപിസിസി ഓഫീസില്‍ (ഇന്ദിരാ ഭവന്) വച്ച് നടന്ന പ്രത്യേക ചടങ്ങിലാണ് ചെക്ക് കൈമാറിയത്. കെപിസിസിയുടെ പ്രഖ്യാപനം വന്നയുടന്‍ തന്നെ അഭിമാനപൂര്‍വം 137 ചലഞ്ച് ഏറ്റെടുത്ത് വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 1217 ചലഞ്ചുകള്‍ പൂര്‍ത്തിയാക്കിയ, കോണ്‍ഗ്രസിനെ എന്നും നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന അമേരിക്കയിലെ ഒഐസിസി പ്രവര്‍ത്തകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചതോടൊപ്പം കോണ്‍ഗ്രസിന് കരുത്തും ഊര്‍ജവും നല്കാന് ഒഐസിസിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കട്ടെയെന്നും പ്രസിഡന്റ് കെ.സുധാകരന് ആശംസിച്ചു.
കെപിസിസി ഓഫീസും അതിനോട് ചേര്‍ന്നുള്ള ഒഐസിസിയുടെ ഓഫീസും സന്ദര്‍ശിച്ച ജെയിംസ് കൂടലിനു ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. ചടങ്ങില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാം, ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്, ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി ചെയര്മാന് കുമ്പളത്ത് ശങ്കരപ്പിള്ള, മുന്‍ എംഎല്‍എമാരും കോണ്‍ഗ്രസ് നേതാക്കളുമായ ജോസഫ് വാഴക്കന്, എം.മുരളി എന്നിവരും സന്നിഹിതരായിരുന്നു. ഒഐസിസി യൂഎസ്എയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി. ചെറിയാന്
Content Highlights: oicc
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..