-
ഒ.ഐ.സി.സി ന്യൂസീലാന്‍ഡ് കമ്മിറ്റി രൂപീകരിക്കുന്നതിനും കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും ബ്ലെസ്സന്‍ എം. ജോസിനെ നാഷണല്‍ ഓര്‍ഗനൈസറായി കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്മാന് കുമ്പളത്ത് ശങ്കര പിള്ള പ്രഖ്യാപിച്ചു.
ഗ്ലോബല്‍ കമ്മിറ്റിയുടെ അംഗീകാരത്തോടെ വിവിധ പ്രദേശങ്ങളില്‍ അഡ്ഹോക്ക് കമ്മിറ്റികളും, വിപുലമായ മെംമ്പര്‍ഷിപ്പ് ക്യാമ്പയിനും ബ്ലെസ്സന്‍ എം. ജോസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സംഘടിപ്പിക്കുമെന്നും ചെയര്മാന് അറിയിച്ചു.
വിവിധ സ്ഥലങ്ങളിലെ പാര്‍ട്ടിയുടെ അനുഭാവമുള്ളവരെ കണ്ടെത്തി വിപുലമായ യോഗങ്ങള്‍ വിളിക്കാനും ഒ.ഐ.സി.സി.യുടെ പ്രവര്‍ത്തനം മികവുറ്റതാക്കാനും പുതിയ കമ്മിറ്റിക്ക് കഴിയുമെന്ന് ഒ.ഐ.സി.സി. ഓഷ്യാന കണ്‍വീനര്‍ ജോസ് എം ജോര്‍ജ് അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ന്യൂസിലാന്‍ഡ് നാഷണല്‍ കമ്മിറ്റിയുടെ എക്സിക്യൂട്ടിവ് യോഗത്തില്‍ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുമെന്നും, മുന്‍കാല കെ.എസ്.യു, യൂത്ത്-കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരുമിച്ച് ചേര്‍ക്കുമെന്നും നിയുക്ത ഓര്‍ഗനൈസര്‍ ബ്ലെസ്സന്‍ പറഞ്ഞു. ന്യൂസിലന്‍ഡിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ സജീവ പ്രവര്‍ത്തകനും മലയാളികള്‍ക്ക് ഏറെ സുപരിചിതനുമായ ബ്ലെസ്സന്‍ ഒരു നല്ല സംഘാടകനുമാണ്. ഓഷ്യാനയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഓക്ലാന്‍ഡ് മലയാളി സമാജത്തിന്റെ ഭാരവാഹിയായും ന്യൂസിലാന്‍ഡ് പ്രതിപക്ഷ പാര്‍ട്ടിയായ നാഷണല്‍ പാര്‍ട്ടിയുടെ എക്സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓക്ലാന്‍ഡ് സീറോ മലബാര്‍ സഭയുടെ പാരിഷ് കൗണ്‍സിലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒമാനിലെ ഒ.ഐ.സി.സിയുടെ സജീവാംഗമായിരുന്ന ബ്ലെസ്സന്‍ ഇന്ത്യന്‍ കമ്യൂണിറ്റി അവാര്‍ഡ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്താ ആര്‍ഡനില്‍ നിന്നും സ്വീകരിച്ചിരുന്നു. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തുരുത്തി സ്വദേശിയാണ്.'
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..