.
ഇന്ത്യാന: ലോഡര്‍ കൗണ്ടി ജയിലില്‍നിന്നു രക്ഷപ്പെട്ട കേയസി വൈറ്റിനെയും രക്ഷപ്പെടുത്തിയ ജയില്‍ ഡിറ്റന്‍ഷന്‍ ഓഫീസര്‍ വിക്കി വൈറ്റിനെയും തിങ്കളാഴ്ച വൈകീട്ട് ഇന്ത്യാന ഇവാന്‍സ് വില്ലിയില്‍നിന്നും പിടികൂടി. ഇതോടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ കേസിന് വിരാമമായി.
ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ ദീര്‍ഘദൂരം പിന്തുടര്‍ന്നാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോലീസില്‍നിന്നു രക്ഷപ്പെടുന്നതിനുള്ള ശ്രമത്തില്‍ അതിവേഗത്തില്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. പോലീസിന് തോക്ക് ഉപയോഗിക്കേണ്ടി വന്നില്ല.
വാഹനം അപകടത്തില്‍പ്പെട്ടതോടെ വിക്കിവൈറ്റ് സ്വയം നിറയൊഴിക്കുകയായിരുന്നു. പോലീസ് വിക്കി വൈറ്റിനെയും കേയസി വൈറ്റിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിക്കി മരണത്തിന് കീഴടങ്ങി.
ഇവരെ കണ്ടെത്തുന്നതിന് 25,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. കേയസി വൈറ്റിനെ ഞായറാഴ്ച ഇന്ത്യാന ഇവാന്‍സ് വില്ലയിലെ ഒരു കാര്‍വാഷില്‍ കണ്ടെത്തിയതായി ക്യാമറ ദൃശ്യങ്ങളില്‍ നിന്നും പോലീസ് മനസ്സിലാക്കി. പിന്നെ ഇവിടം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്.
നിരവധി കേസുകളില്‍ 75 വര്‍ഷം തടവുശിക്ഷ അനുഭവിച്ചുവന്നിരുന്ന കെയസി വൈറ്റിനെ വളരെ തന്ത്രപൂര്‍വമാണ് ഡിറ്റന്‍ഷന്‍ സെന്ററില്‍നിന്നു വിക്കിവൈറ്റ് കടത്തിക്കൊണ്ടുപോയത്. ഇരുവരും രണ്ടുവര്‍ഷത്തെ ബന്ധമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Officer who helped inmate escape dies from self-inflicted gunshot wounds during arrest


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..