-
ഡാലസ്: ഡാലസ് സിറ്റി ഒക്ടോബര്‍ മാസം ഹിന്ദു പൈതൃകമാസമായി ആചരിക്കുന്നു. ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം ഡാലസ് സിറ്റി മേയര്‍ എറിക് ജോണ്സണ് പുറത്തുവിട്ടു.
വേള്‍ഡ് ഹിന്ദൂസ് കൗണ്‍സില്‍ ഓഫ് അമേരിക്ക ഒക്ടോബര്‍ മാസം ഹിന്ദു ഹെറിറ്റേജ് മാസമായി ആചരിക്കുന്നതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഡാലസ് സിറ്റി ഇങ്ങനെയൊരു തീരുമാനമെടുത്തത്.
ഹിന്ദു ആഘോഷങ്ങളായ നവരാത്രി, ദീവാലി, ദുര്‍ഗാപൂജ എന്നീ മൂന്നു പ്രഘാന ഉത്സവങ്ങള്‍ ഒക്ടോബര്‍ മാസമാണ് നടക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ പാര്‍ക്കുന്ന ഹൈന്ദവവിശ്വാസികള്‍ ഡാലസ് സിറ്റിയുടെ തീരുമാനത്തില്‍ അഭിമാനിക്കുകയും സംതൃപ്തി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദുസംഘടനകള്‍ സിറ്റിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..