ചരമം - ഫിലിപ്പ് ജോണ്‍ (ഡാലസ്)


.

ഡാലസ്: പത്തനംത്തിട്ട തടിയൂര്‍ പൂഴിക്കാലയില്‍ ഫിലിപ്പ് ജോണ്‍ (കുഞ്ഞുമോന്‍ 86) ഡാലസില്‍ അന്തരിച്ചു. ഭാര്യ തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോണ്‍. മക്കള്‍: ഫില്‍ജി ജോണ്‍സ് (ടെന്നസി), ജിജി ജോണ്‍, ജെസ്സി ജോണ്‍ (ഇരുവരും ഡാലസ്). മരുമക്കള്‍: ഡോ.പ്രിയ ജോണ്‍സ്, ജില്‍, ആല്‍ഫ്രഡ് പെരേര.

കോഴിക്കോട് പയ്യോളി ഗവ.ഹൈസ്‌കൂള്‍, മലേഷ്യ എന്നിവിടങ്ങളില്‍ ദീര്‍ഘനാള്‍ അധ്യാപകനായിരുന്നു. 1984 മുതല്‍ അമേരിക്കയിലെ സാന്‍അന്റോണിയോ, ഇര്‍വിംഗ് എന്നിവിടങ്ങളിലെ ഹൈസ്‌കൂളുകളില്‍ ഫിസിക്‌സ് അധ്യാപകനും, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ പ്രധാനിയുമായിരുന്നു.

പൊതുദര്‍ശനം ഓഗസ്റ്റ് 21 ന് ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ 6 മണി വരെ മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് കാരോള്‍ട്ടണില്‍ (1400 W. Frankford Rd, Carrollton, Tx 75007).

ഓഗസ്റ്റ് 22 തിങ്കള്‍ രാവിലെ 9.30 മണി മുതല്‍ ഡാലസ് കാരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്ന സംസ്‌കാര ശുശ്രുഷക്ക് ശേഷം കോപ്പല്‍ റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, Tx 75019) സംസ്‌കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ഫില്‍ജി ജോണ്‍ - 9018326650

വാര്‍ത്തയും ഫോട്ടോയും : ഷാജീ രാമപുരം

Content Highlights: Obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented