.
ഡാലസ്: പുനലൂര്‍ കറവൂര്‍ പള്ളിച്ചിറയില്‍ ഏലിയാമ്മ തോമസ് (കുഞ്ഞുഞ്ഞമ്മ, 85) ഡാലസില്‍ അന്തരിച്ചു. അയിരൂര്‍ പീടികയില്‍ കുടുംബാംഗമാണ്. 1972 മുതല്‍ അമേരിക്കയിലെ പ്രസിദ്ധമായ ഡാലസ് പാര്‍ക്ക്ലാന്‍ഡ് ഹോസ്പിറ്റലില്‍ രജിസ്റ്റേര്‍ഡ് നഴ്സ് ആയി പ്രവര്‍ത്തിച്ചിരുന്നു.
ഭര്‍ത്താവ് പി.വി.തോമസ്, മക്കള്‍: ജിജി ജേക്കബ്, എബി തോമസ്, മരുമകള്‍ ബെറ്റി (മരുമകള്‍). സഹോദരങ്ങള്‍: പി.ടി ഫിലിപ്പ് (റിട്ട.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, അയിരൂര്‍), തോമസ് സഖറിയ, റെയ്ച്ചല്‍ കുര്യന്, പി.ടി മാത്യൂസ്, മറിയാമ്മ ചെറിയാന് (എല്ലാവരും ഡാലസ്സില്‍)
പൊതുദര്‍ശനം ജൂലായ് 22 വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല്‍ 8.30 വരെ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ചില്‍ വെച്ച് (11550 Luna Rd, Farmers Branch, Tx 75234)നടത്തപ്പെടുന്നതും, ജൂലായ് 23 ശനിയാഴ്ച ഉച്ചക്ക് 1.30 മുതല്‍ ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് സംസ്കാര ശുശ്രുഷ നടത്തുന്നതും തുടര്‍ന്ന് കോപ്പല്‍ റോളിംഗ് ഓക്സ് ഫ്യൂണറല്‍ ഹോമില്‍ (400 Freeport Pkwy, Coppell, Tx 75019)സംസ്കരിക്കുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
പി.ടി മാത്യൂസ് - 214 597 5733
വാര്‍ത്തയും ഫോട്ടോയും : ഷാജീ രാമപുരം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..