ഫാ.ഡോ.സി.ഒ.വറുഗ്ഗീസ് അന്തരിച്ചു


.

മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകരില്‍ പ്രമുഖനായ ഡോ.സി.ഒ.വറുഗ്ഗീസ് അച്ചന്‍ വെര്‍ജീനിയയിലുള്ള സഹോദരന്‍ ബേബികുട്ടിയുടെ വസതിയില്‍ അന്തരിച്ചു. ഏതാനും മാസങ്ങളായി വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

1936 ഏപ്രില്‍ 23ന് തുമ്പമണ്ണില്‍ ചക്കിട്ടടത്ത് കുടുംബത്തില്‍ വറുഗ്ഗീസ് ഉമ്മന്‍-തങ്കമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ യോഹന്നാന്‍, ഏലിയാമ്മ, മാത്യു, മേരിക്കുട്ടി, തോമസ്, ആനി.

1957-ല്‍ ഭാഗ്യ സ്മരണാര്‍ഹനായ ഡാനിയേല്‍ മാര്‍ ഫീലക്‌സനോസ് തിരുമേനിയില്‍ നിന്ന് ശെമ്മാശ്ശപട്ടവും 1961 ജൂണ്‍ 16-ന് ഭാഗ്യ സ്മരണാര്‍ഹനായബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവയില്‍ നിന്ന് വൈദീക പട്ടവും സ്വീകരിച്ചു.

സംസ്‌കാര ശുശ്രൂഷകള്‍ ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ പിന്നീട് നടക്കും.

മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സീനിയര്‍ വൈദീകരില്‍ ഒരാളായ അച്ചന്റെ വേര്‍പാടില്‍ മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ, സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപോലീത്ത ഡോ.സഖറിയാസ് മാര്‍ അപ്രേം, അഹമ്മദാബാദ് ഭദ്രാസന മെത്രാപോലീത്ത ഡോ.ഗീവറുഗീസ് മാര്‍ യൂലിയോസ്, സൗത്ത് വെസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ് എബ്രഹാം, വൈദീക സംഘം സെക്രട്ടറി ഫാ.മാത്യൂസ് ജോര്‍ജ്ജ് ഓര്‍ത്തോഡോക്‌സ് ടിവി ക്കു വേണ്ടി ഫാ.ജോണ്‍സന്‍ പുഞ്ചക്കോണം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം - 7703109050

Content Highlights: obituary

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Vairajathan Temple

ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | നാടുകാണി

Sep 11, 2021

Most Commented