
മാര്‍ത്തോമ്മാ സഭയുടെ വൈദിക തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം, സുവിശേഷ പ്രസംഗസംഘം മാനേജിംഗ് കമ്മിറ്റി അംഗം, മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം വൈസ് പ്രസിഡന്റ്, അസിസ്റ്റന്റ് സെക്രട്ടറി, മാനേജിംഗ് കമ്മിറ്റി അംഗം, കൊമ്പാടി ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകന്‍, സഭയുടെ കണ്‍വെന്‍ഷന്‍ പ്രസംഗകരുടെ കണ്‍വീനര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.
ജീവിതമാണ് പ്രസംഗം എന്ന് പ്രവര്‍ത്തിയില്‍ കൂടി വരച്ചു കാട്ടുകയും, ഈ കാലഘട്ടത്തില്‍ തന്റെ പേരിനോടൊപ്പം ഉപദേശി എന്ന പദം എപ്പോഴും ചേര്‍ക്കുവാന്‍ ആഗ്രഹിക്കുകയും. ആത്മീയതയ്ക്ക് തന്റെ ജീവിത സാക്ഷ്യത്തിലൂടെ പുത്തന്‍ മാതൃക പകര്‍ന്നു നല്‍കുകയും ചെയ്ത മാര്‍ത്തോമ്മാ സഭയുടെ ഉത്തമ സുവിശേഷകന്‍ ആയിരുന്നു.
ഭാര്യ ആലപ്പുഴ മടയ്ക്കല്‍ കുടുംബാംഗമായ റിട്ട.ഹെഡ്മിസ്ട്രസ് അന്നമ്മ കോശി. മക്കള്‍ നിസ്സി സൂസന്‍, നിനി കോശി. മാര്‍ത്തോമ്മ സഭയുടെ വൈദീകര്‍ ആയ റവ.ബ്ലയിസ് വര്‍ഗീസ് (സൂപ്രണ്ടന്റ്, മാര്‍ത്തോമ്മ വയോജനമന്ദിരം, കാട്ടാകട, തിരുവനന്തപുരം) അജു എബ്രഹാം (ബിഷപ്പ് സെക്രട്ടറി, നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനം) എന്നിവര്‍ മരുമക്കളാണ്.
റ്റി.എം.കോശി ഉപദേശിയുടെ നിര്യാണം മൂലം മാര്‍ത്തോമ്മ സഭക്ക് ഒരു മാതൃകാ സുവിശേഷകനെയും, തന്റെ അവസാനകാലം വരെയും സഭക്കും സഭയുടെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുകയും, മനുഷ്യബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്ത മനുഷ്യസ്‌നേഹിയെയാണ് നഷ്ടമായിരിക്കുന്നതെന്ന് നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.
സംസ്‌കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് 3 മണിക്ക് ഭവനത്തിലും തുടര്‍ന്ന് 4 മണിക്ക് കറ്റാനം സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവകയിലും വെച്ചുള്ള സംസ്‌കാര ശുശ്രുഷകള്‍ക്കു ശേഷം സംസ്‌കരിക്കും.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..