ഫിലഡല്‍ഫിയ: കൂത്രപ്പള്ളി (കറുകച്ചാല്‍) കൊറ്റുകുളത്തില്‍ പി.എം തോമസ് (91) അന്തരിച്ചു. ഭാര്യ പരേതയായ ഏലിയാമ്മ തോമസ് (വാകത്താനം കൊച്ചേരില്‍). കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി പാമ്പാടി യൂണിറ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചോയ്സ് ഫൂട് വെയര്‍ ഉടമയും 'വണ്‍ ഇന്ത്യ വണ്‍ പെന്ഷന്' യുഎസ്എ ജനറല്‍ സെക്രട്ടറിയുമായ ബോബി തോമസ് (ന്യൂയോര്‍ക്ക്) മകനാണ്. മറ്റ് മക്കള്‍: ബന്നി തോമസ് (ഖാസിബാദ്), ബിജു തോമസ് (ലക്നൗ), ബിനറ്റ് തോമസ് (എബിസി ഫുട് വെയര്‍, കറുകച്ചാല്‍). മരുമക്കള്‍: റജീന ബോബി (ന്യൂയോര്‍ക്ക്), സിസിലി, നാന്‍സി, ആഷാ.
മൃതദേഹം ജനുവരി 27 ന് വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് കൂത്രപ്പള്ളിയിലെ സ്വഭവനത്തില്‍ കൊണ്ടുവരും. വെള്ളിയാഴ്ച രാവിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം 11 മണിക്ക് പനയമ്പാല സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ സംസ്കാരവും നടക്കും.
ബോബി തോമസ് (ന്യൂയോര്‍ക്ക്) - 646 306 7860
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..