വാഴക്കാല-കാക്കനാട്: കോട്ടയം കല്ലറ മാളിയേക്കല്‍ പരേതരായ മത്തായി-കത്രീന ദമ്പതികളുടെ മകന് കൊച്ചിന് ഷിപ്യാര്ഡ് റിട്ടയേര്‍ഡ് അസിസ്റ്റന്റ് എഞ്ജിനീയര്‍ കുര്യാക്കോസ് മാളിയേക്കല്‍ (64) വാഴക്കാലായിലുള്ള സ്വവസതിയില്‍ അന്തരിച്ചു. ഭാര്യ വെച്ചൂര്‍ കുന്നക്കല്‍ ലിസി (ഹൈസ്കൂള്‍ ടീച്ചര്‍). മക്കള്‍ നിമ്മി കുര്യാക്കോസ് (കുവൈത്ത്), നീതു കുര്യാക്കോസ് (ഐ.ടി.എഞ്ജിനീയര്‍), മരുമക്കള്‍ ഡെന്നി പാലത്തിങ്കല്‍ (കുവൈത്ത്), ജോസഫ് തോമസ് (കാനഡ). സഹോദരങ്ങള്‍: അന്നമ്മ ജോസഫ് (കളമശേരി), മേരിക്കുട്ടി മാത്യു (റിട്ട. ഹെഡ്മിസ്ട്രസ്, കാണക്കാരി), ഏലിയാമ്മ ജോര്‍ജ് (നീലേശ്വരം), ജോസ് മാളിയേക്കല്‍ (യു.എസ്.എ), ജോര്‍ജ് മാളിയേക്കല്‍ (ഷിപ്യാര്ഡ് വിശാഖപട്ടണം), ആനിയമ്മ തോമസ്, കൊച്ചുറാണി ജോസഫ് (ഇരുവരും തെള്ളകം). വാഴക്കാല സെ.ജോസഫ് സീറോമലബാര്‍ പള്ളി പാരീഷ് കൗണ്‍സില്‍ സെക്രട്ടറി, പള്ളി മുന്‍ വൈസ് പ്രസിഡന്റ്, കൊച്ചിന് ഷിപ്യാര്ഡ് എംപ്ലോയീസ് യൂണിയന് സെക്രട്ടറി എന്നീ നിലകളില്‍ വാഴക്കാലയിലെ പൊതുസമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു.
സംസ്കാരം സെ.ജോസഫ് പള്ളിയിലെ ശുശ്രൂഷകളെ തുടര്‍ന്ന് കാക്കനാട് സെ.തോമസ് മൗണ്ട് വിജോഭവന് സെമിത്തേരിയില്‍ നടക്കും.
വാര്‍ത്തയും ഫോട്ടോയും : ജോസ് മാളേയ്ക്കല്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..