
ഭാര്യ കുമ്പനാട് മൈലമൂട്ടില്‍ കുടുംബാംഗം മോളി തോമസ് (റിട്ട. രജിസ്ട്രേഡ് നഴ്സ്, സൗത്ത് ബീച്ച് സൈക്യാട്രിക് സെന്റര്‍, സ്റ്റാറ്റന്‍ഐലന്റ്), മക്കള്‍ ഷിബു തോമസ് (ടെക്സസ്), ഡോ.ജിബു തോമസ് (ന്യൂജഴ്സി), മരുമക്കള്‍ ആനി തോമസ്, ഓര്‍ഷി തോമസ്. സഹോദരങ്ങള്‍ അന്നമ്മ വര്‍ഗീസ് (മുംബൈ), ഗ്രേസി വര്‍ഗീസ് (അയിരൂര്‍), മറിയാമ്മ തോമസ് (ന്യൂജേഴ്സി), സാലി തോമസ് (സ്റ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്), മോന്‍സി വര്‍ഗീസ് (യോങ്കേഴ്സ്, ന്യൂയോര്‍ക്ക്).
എന്‍ജിനീയറിംഗ് ബിരുദ സമ്പാദനത്തിനുശേഷം ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ഉദ്യോഗസ്ഥനായിരുന്നു. 1970-കളുടെ ആരംഭത്തില്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്ന അദ്ദേഹം ദീര്‍ഘകാലം ചേസ് മന്‍ഹാട്ടന്‍ ബാങ്കില്‍ സേവനം അനുഷ്ഠിച്ചു. ആധ്യാത്മിക മേഖലകളില്‍ ഏറെ സജീവമായിരുന്ന വര്‍ഗീസ് തോമസ് സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ സ്ഥാപകാംഗം കൂടിയാണ്. മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അഭിമാനിക്കാനാവുംവിധം അമേരിക്കയില്‍ സ്വന്തമായ ആരാധനാലയം എന്ന അഭിലാഷം സാധ്യമാക്കുന്നതില്‍ അക്ഷീണ പ്രവര്‍ത്തനങ്ങള്‍ നടത്തി വിജയിച്ച വ്യക്തിയാണ്. സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. വിവിധ നേതൃത്വ പദവികള്‍ വഹിക്കുകയും ചെയ്തിട്ടുണ്ട്.
ഔദ്യോഗിക പദവികളില്‍ നിന്നും വിരമിച്ചശേഷം 1995-ല്‍ ന്യൂജഴ്സിയിലേക്കും, തുടര്‍ന്ന് 2014-ല്‍ ടെക്സസിലെ ഓസ്റ്റിനിലേക്കും താമസം മാറ്റി. ഓസ്റ്റിനിലെ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമാണ്.
പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും ബുധനാഴ്ച- കോര്‍ളി ഫിഷ് ഫ്യൂണറല്‍ ഹോം ഓസ്റ്റിന്‍, സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്, മാനര്‍, ഓസ്റ്റിന്‍ എന്നിവിടങ്ങളില്‍ വെച്ച് പിന്നീട് നടത്തുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷിബു തോമസ് - 512 516 5720
വാര്‍ത്തയും ഫോട്ടോയും : ബിജു ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..