
മക്കള്‍: ഗ്രേസ് ജിജി, ജോയ്സ് ജേക്കബ്, ജോളി ബെന്റി (എല്ലാവരും യുഎസ്എ). മരുമക്കള്‍: ജിജിതോമസ്, മാത്യുജേക്കബ്, ബെന്റി മാത്യു.
ഉണര്‍വ് ഗീതങ്ങള്‍ എന്ന തലക്കെട്ടില്‍ ധാരാളം ക്രൈസ്തവ ഹിന്ദിഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. കൂടാതെ, ലേവ്യ പുസ്തക വ്യഖ്യാനം, സാത്താനും തന്ത്രങ്ങളും എന്നീ മലയാളഗ്രന്ഥങ്ങളും, റോമിയോന് കി പത്രി എന്ന ഹിന്ദി പുസ്തകവും, മേജര്‍ റിലീജിയന്‍സ് ആന്‍ഡ് ഇവാഞ്ചലിസം എന്ന ഇംഗ്ലീഷ്കൃതിയും രചിച്ചിട്ടുണ്ട്.
വടക്കേ ഇന്ത്യയുടെ അപോസ്തോലന്‍ എന്നറിയപ്പെടുന്ന പാസ്റ്റര്‍ കെ.ടി.തോമസിന്റെ നിയന്ത്രണത്തിലുള്ള നോര്‍ത്തേണ്‍ റീജിയന് ഐ.പി.സി.യില്‍ മുപ്പത്തിമൂന്നിലധികം സഭകളുടെ സെന്റര്‍ പാസ്റ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മാര്‍ച്ച് 12 വെള്ളിയാഴ്ച വൈകിട്ട് 6:30 (CST) മുതല്‍, IPC Tabernacle Church, 9121 Ferguson Road, Dallas, TX 75228ല്‍ വച്ച് വ്യൂവിങ്ങും, ശനിയാഴ്ച രാവിലെ, 930 മുതല്‍ ഹോം ഗോയിങ് സര്‍വീസും, തുടര്‍ന്ന് New Hope Funeral Home and Memorial Garden (500 US 80 Sunnywale, TX 75182) സെമിത്തേരിയില്‍ സംസ്കാരശുശ്രുഷയും നടക്കും. വ്യൂവിങ്ങും, ഹോംഗോയിങ് സര്‍വീസും www.PROVISIONTV.IN കൂടിയും വീക്ഷിക്കാവുന്നതാണ്.
ജോയിച്ചന്‍ പുതുക്കുളം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..