ഡാലസ്: കുമ്പനാട് നെല്ലിമല കിഴക്കേതില്‍ എന്‍.ജി. ചാക്കോ-ശോശാമ്മ ചാക്കോ ദമ്പതികളുടെ മകന് പ്രൊഫ.ഫിലിപ്പ് ജേക്കബ് (തമ്പി, പയ്യാസാര്‍, 70) ഡാലസിലെ മര്‍ഫിയില്‍ അന്തരിച്ചു. ഭാര്യ: കോട്ടയം കാരാപ്പുഴ കൊല്ലംപറമ്പില്‍ ബിനു. അലഹബാദ് അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസറും ഡിപ്പാര്‍ട്ട്മെന്റ് മേധാവിയും ആക്ടിംഗ് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ച ശേഷം 1998 ലാണ് അദ്ദേഹം കുടുംബസമേതം യുഎസ്എയിലേക്ക് കുടിയേറിയത്. മക്കള്‍: സൂസന്, ഗ്രേസ്, ബിന്നി, മരുമക്കള്‍: ശീതള്‍, പ്രദീഷ്, ഡാന്‍ഷി, സഹോദരങ്ങള്‍: ജേക്കബ് ജോര്‍ജ്. (എല്ലാവരും ഡാലസ്, യു.എസ്), പരേതനായ ജോണ്‍ ജേക്കബ് (കുമ്പനാട്). സുവിശേഷകനായ ഡോ.മാത്യു കുരുവിള (തങ്കു ബ്രദര്‍) പരേതന്റെ ഭാര്യാ സഹോദരനാണ്.
സംസ്കാരശ്രുശൂഷ ഫെബ്രു 24 ബുധനാഴ്ച ഉച്ചക്ക് 12:30ന് ഡാലസില്‍, തുടര്‍ന്ന് ഗാര്‍ലന്‍ഡിലുള്ള ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ അസംബ്ലി, സഭയുടെ നേതൃത്വത്തില്‍ സംസ്കാരവും നടക്കും. സംസ്കാര ശുശ്രൂഷകള്‍ www.provisiontv.in ല്‍ തത്സമയം കാണാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജേക്കബ് ജോര്‍ജ് (972) 841 1288
വാര്‍ത്തയും ഫോട്ടോയും : മാര്ട്ടിന് വിലങ്ങോലില്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..