അഞ്ചു വര്‍ഷത്തിനുശേഷം ആദ്യമായി ഒബാമ വൈറ്റ് ഹൗസില്‍


.

വാഷിങ്ടണ്‍ ഡിസി: 2017 ല്‍ വൈറ്റ് ഹൗസ് വിട്ട ശേഷം ഏപ്രില്‍ 5 ന് ചൊവ്വാഴ്ച മുന്‍ പ്രസിഡന്റ് ബരാക് ഒബാമ വീണ്ടും വൈറ്റ് ഹൗസില്‍ എത്തി.

അഫോര്‍ഡബിള്‍ കെയര്‍ ആക്ടിന്റെ(എ.സി.എ.) ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ഒബാമ വൈറ്റ് ഹൗസില്‍ എത്തിയത്.

2016 ല്‍ ഒബാമ തുടങ്ങിവെച്ച എ.സി.എയുടെ വിശദാംശങ്ങള്‍ അടങ്ങിയ പുതിയ നിയമം ജൊബൈഡന്‍ എക്‌സിക്യൂട്ടീവ് ഉത്തരവായി ഒപ്പുവെക്കണ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ഒബാമ വൈറ്റ് ഹൗസില്‍ എത്തിയത്.

പ്രസിഡന്റ് ബൈഡനും കമലാഹാരിസും വൈറ്റ് ഹൗസില്‍ എത്തിച്ചേര്‍ന്ന് ഒബാമയെ സ്വീകരിച്ചു. മിസ്റ്റര്‍ പ്രസിഡന്റ് വൈറ്റ് ഹൗസിലേക്ക് സ്വാഗതം, പഴയ നല്ല കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളിലേക്ക് സ്വാഗതം, എന്ന് ഒബാമയെ അഭിസംബോധന ചെയ്ത് ബൈഡന്‍ പറഞ്ഞു.

ഒബാമ ബൈഡനെ ആലിംഗനം ചെയ്യുകയും ഷെയ്ക്ക് ഹാന്‍ഡ് നല്‍കുകയും ചെയ്തപ്പോള്‍ സമീപത്തുണ്ടായിരുന്ന കമല ഹാരിസിനെ ഗൗനിക്കാതിരുന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

ഒബാമ തമാശയായി ബൈഡനെ അഭിസംബോധന ചെയ്തത് വൈസ് പ്രസിഡന്റ് എന്നാണ്. ഒബാമയുടെ വൈസ്പ്രസിഡന്റായിരുന്നു ബൈഡന്‍. 28 കോണ്‍ഗ്രസ് അംഗങ്ങള്‍, നാന്‍സി പെലോസി, ചീഫ് വിപ് ജിം ക്ലെബേണ്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Obama returns to White House for first time since leaving office


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented