-
ന്യൂയോര്‍ക്ക്: മെയ് 24 ന് ആരംഭിക്കുന്ന ആഴ്ചയില്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് കോവിഡ് വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് 5 മില്യണ്‍ ഡോളറിന്റെ സമ്മാനം ലഭിക്കുമെന്ന് വ്യാഴാഴ്ച നടത്തിയ പ്രസ്താവനയില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കുമൊ ഉറപ്പു നല്കി.
വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് 5 മില്യണ്‍ ഡോളര്‍ വരെ സമ്മാനത്തുക ലഭിക്കുന്ന സ്കാച്ച് ഓഫ് ലോട്ടറി ടിക്കറ്റുകളും നല്‍കും. ഭാഗ്യമുള്ളവര്‍ക്ക് ഇത്രയും തുക ലഭിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ വാക്സിന് സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞുപോയതിനെതുടര്ന്ന് പ്രോത്സാഹനമായിട്ടാണ് ഇങ്ങനെ ലോട്ടറി ടിക്കറ്റ് നല്കാന് തീരുമാനിച്ചതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. 20 ഡോളര്‍ വിലയുള്ള ഫ്രീബി സ്ക്രാച്ച് ഓഫ് ടിക്കറ്റുകളാണ് ഓരോരുത്തര്‍ക്കും ലഭിക്കുക. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ലോട്ടറി മെഗാ മള്‍ട്ടിപ്ലയര്‍ ടിക്കറ്റുകളാണിവ.
സംസ്ഥാനത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ 23 മാസ് വാക്സിനേഷന് സെന്ററുകളാണ് വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്.
സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഹെല്‍ത്ത് ഡാറ്റയനുസരിച്ച് കഴിഞ്ഞ ആഴ്ചകളില്‍ വാക്സിനേഷന് സ്വീകരിക്കുന്നവരുടെ സംഖ്യ വളരെയധികം കുറഞ്ഞു പോയിട്ടുണ്ട്.
ഏപ്രില്‍ പന്ത്രണ്ടിനുശേഷമുള്ള ആഴ്ചകളിലാണ് കുറവ് വന്നിട്ടുള്ളതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ന്യൂയോര്‍ക്ക് സാധാരണ നിലയിലേക്ക് മടങ്ങി വരുന്ന സാഹചര്യത്തില്‍ വാക്സിനേറ്റ് ചെയ്തവരുടെ എണ്ണത്തിലും വര്ധനവുണ്ടാകേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..