-
ഡാലസ്: പോലീസുകാരന്റെ മുട്ടിനിടയില്‍ ഞെരിഞ്ഞമര്‍ന്ന് കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡ് സംഭവത്തിനുത്തരവാദിയായവരില്‍ നീതിനിര്‍വഹിക്കപ്പെടുമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഈ സംഭവത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിടുകയും കടകള്‍ കൊള്ളയടിക്കുകയും കൊള്ളിവെയ്പുകള്‍ നടത്തുകയും പള്ളികള്‍ കത്തിക്കുകയും ചെയ്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച് പ്രോസിക്യൂട്ട് ചെയ്യുമെന്നും പെന്‍സ് പറഞ്ഞു. ഫ്രീഡം ആഘോഷങ്ങളുടെ ഭാഗമായി ഡാലസ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ജൂണ്‍ 28 ന് നടന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞായറാഴ്ച ചര്‍ച്ചില്‍ ടെക്‌സാസ് ഗവര്‍ണര്‍ ഗ്രേഗ് ഏബര്‍ട്ട്, സെക്രട്ടറി ബെന്‍ കാര്‍സന്‍, സെനറ്റര്‍ ജോണ്‍ കോണല്‍, അറ്റോര്‍ണി ജനറല്‍ പാക്‌സ്റ്റണ്‍ എന്നിവരോടൊപ്പം എത്തിയ വൈസ് പ്രസിഡന്റിനെ ചര്‍ച്ച് സീനീയര്‍ പാസ്റ്റര്‍ ജെഫ്രസ് പരിചയപ്പെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്തു. സെക്രട്ടറി കാര്‍സന്‍ ആഘോഷങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചു. മാസ്‌ക് ധരിച്ച് എത്തിച്ചേര്‍ന്ന പെന്‍സ് പ്രസംഗമാരംഭിച്ചപ്പോഴാണ് മാസ്‌ക് നീക്കിയത്. 14000 പേര്‍ക്കിരിക്കാവുന്ന ചര്‍ച്ചില്‍ 3000 ത്തിനു താഴെ ആളുകളെ മാത്രമേ പ്രവേശിപ്പിച്ചിരുന്നുള്ളൂ. നൂറുപേരടങ്ങുന്ന ഗായകസംഘം മാസ്‌ക് ധരിക്കാതെ ഗാനമാലപിച്ചത് വിമര്‍ശനത്തിനിടയാക്കി. അമേരിക്കന്‍ പ്രസിഡന്റിന്റെ കോവിഡ് 19 നെതിരായ പ്രവര്‍ത്തനങ്ങളെ മൈക്ക് പെന്‍സ് പ്രത്യേകം അഭിനന്ദിച്ചു.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..