ട്രംപിനെ പ്രശംസിച്ച് നിക്കി ഹേലി, 2024-ലെ പിന്തുണ ട്രംപിനെന്ന്


-

അയോവ: ട്രംപിന്റെ വിദേശ നയങ്ങളെ പിന്തുണച്ചും അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ പ്രശംസിച്ചും മുന്‍ യു.എന്‍. അംബാസിഡര്‍ നിക്കി ഹേലി. 2024-ലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായാല്‍ തന്റെ പിന്തുണ ട്രംപിനായിരിക്കുമെന്നും വ്യാഴാഴ്ച വൈകീട്ട് അയോവയില്‍ നടത്തിയ പ്രസംഗത്തില്‍ നിക്കി ഹേലി ആവര്‍ത്തിച്ചു. രാജ്യത്തെ ആദ്യ കോക്കസ് സംസ്ഥാനമായ അയോവയില്‍ സംഘടിപ്പിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ലിങ്കണ്‍ ഡിന്നറിന് മുന്‍പാണ് നിക്കി ഹേലി ഈ പ്രസ്താവന നടത്തിയത്.

ജൂണ്‍ 30ന് ട്രംപ് യു.എസ്. മെക്സിക്കോ അതിര്‍ത്തി സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ബൈഡന്‍ കുടിയേറ്റ വിഷയത്തില്‍ ചുമതലപ്പെടുത്തിയിരുന്ന വൈസ് പ്രസിഡന്റ് കമല ഹാരിസ് അതിര്‍ത്തി സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചതെന്ന് പറയാനും നിക്കി ഹേലി മറന്നില്ല. ഇങ്ങനെ ഒരു സാഹചര്യം ഒരുക്കിയതിന് ട്രംപിനോട് നന്ദിയുണ്ടെന്നും ഹേലി പറഞ്ഞു.

ജനവരി ആറിനുണ്ടായ സംഭവ വികാസങ്ങളെ തുടര്‍ന്ന് ട്രംപിനെ ശക്തിയായി വിമര്‍ശിക്കുകയും ട്രംപിന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചുവെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത ഹേലി തികച്ചും വ്യത്യസ്തയായിട്ടാണ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്.

'അമേരിക്ക ഫസ്റ്റ്' എന്ന ട്രംപിന്റെ പ്രഖ്യാപിത നയവും നോര്‍ത്ത് കൊറിയന്‍ ലീഡര്‍ കിം ജോങ് ഉന്നിനെ 'ലിറ്റില്‍ റോക്കറ്റ് മാന്‍' എന്ന് വിളിച്ചതും ജനങ്ങളുടെ കയ്യടി വാങ്ങാന്‍ ട്രംപിന് കഴിഞ്ഞുവെന്ന് ഹേലി പറഞ്ഞു. 2024 ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹേലി ആയിരിക്കുമെന്ന പ്രചരണം ശക്തിപ്പെടുന്നതിനിടയിലാണ് ട്രംപിനെ പിന്തുണച്ചും പ്രശംസിച്ചും നിക്കിയുടെ പ്രസ്താവന.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented