
-
വാഷിങ്ടണ്‍ ഡിസി: ജനുവരി 6-ന് യു.എസ്. കാപ്പിറ്റോളിന് ട്രംപിന്റെ നേരിട്ടുള്ള ഇടപെടലിനെ വീണ്ടും വിമര്‍ശിച്ച് മുന്‍ യു.എസ്. അംബാസിഡര്‍ നിക്കി ഹേലി.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പ്രസിഡന്റ് ട്രംപിന് ഇനി യാതൊരു ഭാവിയുമില്ലെന്ന് നിക്കിഹേലി പൊളിറ്റിക്കൊ മാഗസിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടു.
അരുതാത്ത പാതയിലൂടെയാണ് ട്രംപ് നടന്നു നീങ്ങിയത്. ട്രംപിനെ പിന്തുടരുന്നതില് യാതൊരു അര്‍ത്ഥവുമില്ല. യാതൊരു കാരണവശാലും ട്രംപിനു ചെവികൊടുക്കേണ്ടതില്ലെന്നും ഇത്തരത്തിലുള്ള യാതൊന്നും സംഭവിക്കുന്നതിന് അനുവദിച്ചുകൂടായെന്നും നിക്കി ഹേലി അഭിപ്രായപ്പെട്ടു.
ജനുവരി 6 ന് വൈ.പ്രസിഡന്റ് മൈക്ക് പെന്‍സിനോടുള്ള ട്രംപിന്റെ പെരുമാറ്റം തന്നെ വളരെ വേദനിപ്പിച്ചതായും അതിന് ശേഷം ട്രംപിനോട് എന്നും കൂറുപുലര്‍ത്തിയ വ്യക്തിയായിരുന്നു പെന്‍സെന്നും ഹേലി പറഞ്ഞു.
ട്രംപ് ചെയ്ത പ്രവര്‍ത്തികളെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് ചോദ്യത്തിനു അദ്ദേഹം ജനങ്ങളില്‍ നിന്നും അകന്ന് പോയിക്കൊണ്ടിരിക്കുകയാണെന്നും ഹേലി അഭിപ്രായപ്പെട്ടു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..