
-
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയുടെ പുതിയ ഹെല്‍ത്ത് കമ്മീഷണറായി ഇന്ത്യന്‍ അമേരിക്കന്‍ അശ്വിന് വാസനെ നിയമിച്ചു.
ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ട എറിക്ക് ആഡംസാണ് അശ്വിന്റെ നിയമനം പ്രഖ്യാപിച്ചത്. ഹെല്‍ത്ത് കമ്മീഷണറായി മാത്രമല്ല മേയര്‍ ആഡംസിന്റെ ഹെല്‍ത്ത് അഡ്വൈസര്‍ കൂടിയായിരിക്കും അശ്വിന്. കോവിഡ് 19 പാന്‍ഡമിക്കിനെ കുറിച്ചുള്ള പോളിസികള്‍ രൂപീകരിക്കുന്നതിന്റെ പ്രധാന ഉത്തരവാദിത്വവും അശ്വിന് നല്‍കിയിട്ടുണ്ട്.
പബ്ലിക് ഹെല്‍ത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചുവരുന്ന അശ്വിന് 2022 മാര്‍ച്ചിലാണ് പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുക. ന്യൂയോര്‍ക്ക് നഗരത്തെ കൂടുതല്‍ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ന്യൂയോര്‍ക്കിലെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും, അതിനനുയോജ്യരായ ടീമിനെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും മേയര്‍ എറിക്ക് ആഡംസ് പറഞ്ഞു.
പുതിയ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതില്‍ മേയറിനോട് കൂടുതല്‍ കടപ്പെട്ടിരിക്കുന്നുവെന്ന് അശ്വിന് പ്രതികരിച്ചു.
അശ്വിന് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും മിഷിഗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.ഡിയും ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീനില്‍ നിന്നും പബ്ലിക് ഹെല്‍ത്തില്‍ പി.എച്ച്.ഡി.യും കരസ്ഥമാക്കിയിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..