അനധികൃത കുടിയേറ്റം: ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ


.

ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരുടെ അനിയന്ത്രിത പ്രവാഹത്തെ തുടര്‍ന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2022 ഏപ്രില്‍ മുതല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ 17,000 അനധികൃത കുടിയേറ്റക്കാരാണ് എത്തിച്ചേര്‍ന്നത്. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാരായ ഗ്രേഗ് ഏബര്‍ട്ട് (ടെക്‌സാസ്), ഡി സാന്റിസ് (ഫ്‌ളോറിഡ) എന്നിവര്‍ അവരവരുടെ സംസ്ഥാനത്ത് എത്തിച്ചേര്‍ന്ന അനധികൃത കുടിയേറ്റക്കാരെ ബസ്സുകളില്‍ കയറ്റി ഡെമോക്രാറ്റിക് പാര്‍ട്ടി ഗവര്‍ണര്‍മാരും മേയര്‍മാരുമുള്ള സ്ഥലങ്ങളില്‍ ഇറക്കിവിട്ടിരുന്നു.

പ്രസിഡന്റ് ജോ ബൈഡന്റെ ബോര്‍ഡര്‍ പോളിസി മുതലെടുത്ത് അമേരിക്കയുടെ സമീപ രാജ്യങ്ങളില്‍നിന്ന് ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരാണ് അമേരിക്കയില്‍ എത്തുന്നത്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ പിടിയില്‍ പെട്ടാല്‍പോലും അമേരിക്കന്‍ അതിര്‍ത്തിയില്‍ ഇവരെ സ്വതന്ത്രരായി വിടുന്നത് അതിര്‍ത്തിയുമായി അടുത്തുകിടക്കുന്ന അമേരിക്കന്‍ സിറ്റികളില്‍ സുരക്ഷ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ടെക്‌സാസ് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങള്‍ പരാതിപ്പെടുന്നു.മയക്കുമരുന്നും കള്ളക്കടത്തും അക്രമപ്രവര്‍ത്തനങ്ങളും വര്‍ധിക്കുകയാണെന്നാണ് ഇവരുടെ വാദം. ബൈഡന്റെ പാര്‍ട്ടി ഭരിക്കുന്ന സ്ഥലങ്ങളില്‍ അനധികൃത കുടിയേറ്റക്കാരെ ബസ്സില്‍ കയറ്റി അയയ്ക്കാന്‍ ഇവര്‍ തീരുമാനിച്ചിരുന്നു. അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുകയും ഫെഡറല്‍ ഗവണ്‍മെന്റ് സാമ്പത്തിക സഹായത്തിനു വിമുഖത കാണിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ന്യൂയോര്‍ക്ക് മേയറുടെ ഓഫിസ് അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും: പി.പി.ചെറിയാന്‍

Content Highlights: Newyork


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented