-
ന്യൂയോര്‍ക്ക്: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വൈറസ് അമേരിക്കയിലും വ്യാപിക്കുന്നു. ഇന്നലെ അമേരിക്കയില്‍ ആദ്യമായി കാലിഫോര്‍ണിയയിലാണ് വൈറസ് കണ്ടെത്തിയതെങ്കില്‍, ഡിസംബര്‍ 2 ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ന്യൂയോര്‍ക്ക് സിറ്റി മെട്രോപൊളിറ്റന്‍ ഏരിയായില്‍ കോവിഡ്19 വേരിയന്റ് ഒമിക്രോണ്‍ 5 കേസുകള്‍ സ്ഥിരീകരിച്ചതായി വെളിപ്പെടുത്തി. ഈ വാര്‍ത്താസമ്മേളനത്തിന് തൊട്ടുപുറകില്‍ മിനിസോട്ട, കൊളറാഡോ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതിന്റെ സാന്നിധ്യം കണ്ടെത്തിയതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ന്യൂയോര്‍ക്ക് സഫോര്‍ക്ക് കൗണ്ടിയില്‍ ഒന്നും ന്യൂയോര്‍ക്ക് സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ നാലും, ക്യൂന്‍സ് (2), ബ്രൂക്ക്‌ലിന്‍ (1), മന്‍ഹട്ടന്‍ (1) ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തിയതായി ഗവര്‍ണര്‍ അറിയിച്ചു.
അമേരിക്കയില്‍ വ്യാഴാഴ്ച വൈകീട്ടുവരെ ആകെ 8 കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇത് ആഫ്രിക്കയില്‍ യാത്രചെയ്തുവന്നവരില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ കണ്ടെത്തിയവയില്‍ നിന്നും യാത്ര ചെയ്ത് വന്നവരാണെന്നാണ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ന്യൂയോര്‍ക്കില്‍ ഒമിക്രോണ്‍ കണ്ടെത്തിയെങ്കിലും വ്യാപകമായ ലോക്ഡൗണിന് സാധ്യതയില്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
ഇതുവരെ 23 രാജ്യങ്ങളില്‍ ഒമിക്രോണ്‍ കണ്ടെത്തിയതായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..