.
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയില്‍ പാന്‍ഡമിക് മൂന്നാമത് സമ്മര്‍ സീസണിലേക്ക് പ്രവേശിച്ചതോടെ കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ അലയടികള്‍ ആരംഭിച്ചു. ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനം ശക്തിപ്പെട്ടതോടെ പോസിറ്റിവിറ്റി റേറ്റ് കുത്തനെ ഉയര്‍ന്നു. 27 മാസമായി ആരംഭിച്ച കോവിഡ് അപ്രത്യക്ഷമാകുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് മൂന്നാംതരംഗത്തിന്റെ പ്രവേശനം.
ന്യൂയോര്‍ക്ക് സിറ്റിയില്‍ ബുധനാഴ്ച സ്റ്റാറ്റന്‍ ഐലന്റ് സതേണ്‍ ബ്രൂക്ക്‌ലിന്‍, ക്യൂന്‍സ്, മാന്‍ഹട്ടന്‍, ഈസ്റ്റേണ്‍ ബ്രോണ്‍സ് തുടങ്ങിയ സ്ഥലങ്ങളില്‍ പാന്‍ഡമിക് പോസിറ്റിവിറ്റി 14 ശതമാനത്തിലധികമായതായി സിറ്റി ഡാറ്റാ ചൂണ്ടിക്കാണിക്കുന്നു.
മരണസംഖ്യ താരതമ്യേന വാക്‌സിനേഷന്‍ സ്വീകരിച്ചതിനാല്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഏറ്റവും അപകടകാരിയായ സബ് വേരിയന്റിന്റെ വ്യാപനം ആശുപത്രി പ്രവേശനങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുന്നു.
ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് മറ്റൊരു ഭീഷണി കൂടി നേരിടേണ്ടി വന്നിരിക്കുന്നു, മേയര്‍ ബില്‍ ഡി ബ്ലാസിയോയുടെ മുന്‍ ഹെല്‍ത്ത് അഡൈ്വസര്‍ ഡോ.ജയാവര്‍മ പറഞ്ഞു.
ജൂണ്‍ മധ്യത്തോടെ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 33 ശതമാനവും സബ് വേരിയന്റിന്റെ പരിണിത ഫലമാണെന്നും ഡോക്ടര്‍ പറഞ്ഞു.
കോവിഡ് പരിശോധനയുടെ കുറവും വീടുകളില്‍ നടത്തുന്ന പരിശോധന ഫലത്തെക്കുറിച്ചുള്ള അവ്യക്തതയും ശരിയായ കോവിഡ് കേസുകളെ എണ്ണം ലഭിക്കുന്നതിന് തടസ്സം നില്‍ക്കുന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: New York City’s COVID positivity rate tops 14% as summer wave arrives
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..