ന്യൂയോര്‍ക്ക് സിറ്റി ഏര്‍ലി വോട്ടിംഗ് ശനിയാഴ്ച ആരംഭിച്ചു


-

ന്യൂയോര്‍ക്ക്: നവംബര്‍ 2 ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി ന്യൂയോര്‍ക്ക് സിറ്റിയിലെ ഏര്‍ലി വോട്ടിംഗ് ഒക്ടോബര്‍ 23 ന് ആരംഭിച്ചു.

ന്യൂയോര്‍ക്ക് സിറ്റി മേയര്‍, പബ്ലിക് അഡ്വക്കേറ്റ്‌സ് കണ്‍ട്രോളര്‍, സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയ സുപ്രധാന സ്ഥാനങ്ങളിലേക്കാണ് നവംബര്‍ 2 ന് പൊതുതിരഞ്ഞെടുപ്പു നടക്കുന്നത്.

ഒക്ടോബര്‍ 23 മുതല്‍ ഒക്ടോബര്‍ 31 ഞായറാഴ്ചവരെയാണ് ഏര്‍ലി വേട്ടിംഗ്.

2013 മുതല്‍ തുടര്‍ച്ചയായി രണ്ടു ടേം വിജയിച്ച നിലയിലുള്ള ഡെമോക്രാറ്റിക് മേയര്‍ ബില്‍ ഡി ബ്ലാസിയൊ ഒഴിഞ്ഞ സീറ്റിലേക്ക് എറിക് ആഡംസ് (ഡെമോ), കര്‍ട്ടിസ് സ്ലീവ (റിപ്പബ്ലിക്കന്‍) എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം. നിലവിലുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ എറിക് ആഡംസിനാണ് വിജയസാധ്യത.

പ്രൈമറി തിരഞ്ഞെടുപ്പില്‍ എറിക് 404513 വോട്ടുകള്‍ ലഭിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് 32512 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

ന്യൂജേഴ്‌സി സിറ്റിയിലും ഇന്ന് ഏര്‍ലിവോട്ടിംഗ് ആരംഭിച്ചു. രണ്ടു സിറ്റികളിലും വോട്ടു രേഖപ്പെടുത്തുവാന്‍ നിരവധി വോട്ടര്‍മാര്‍ അതിരാവിലെ തന്നെ പോളിങ്‌സ്‌റ്റേഷനില്‍ എത്തിയിരുന്നു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


saji

1 min

എന്തിന് രാജിവെക്കണം, എന്താ പ്രശ്‌നം; പ്രതികരണവുമായി സജി ചെറിയാന്‍ 

Jul 6, 2022

Most Commented