ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്‍ വിമന്‍സ്, യൂത്ത് ഫോറത്തിന് നവസാരഥികള്‍


.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്റെ (നൈമ) വിമന്‍സ് ഫോറം കോര്‍ഡിനേറ്റേഴ്സ് ആയി നൂപ മേരി കുര്യന്‍, ലിഷ തോമസ്, സോന്‍സി ആര്‍.രാജന്‍, സ്മിത രാജേഷ് എന്നിവരും യൂത്ത് ഫോറം കോര്‍ഡിനേറ്റേഴ്സ് ആയി മെല്‍വിന്‍ മാമ്മനും, ക്രിസ്റ്റോ എബ്രഹാമും ചുമതലയേറ്റു.

പ്രസിഡന്റ് ലാജി തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ എക്‌സിക്യൂട്ടീവ് യോഗം 2022 - 2023 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി. പ്രവര്‍ത്തന ഉദ്ഘാടനം ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ വെച്ച് ഏപ്രില്‍ 23 ശനിയാഴ്ച്ച വിപുലമായി നടത്തുവാന്‍ തീരുമാനിച്ചു.

പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെയ് 21 ന് ക്രിക്കറ്റ് ടൂര്‍ണമെന്റും, ജൂണ്‍ 18 ന് പിക്ക്‌നിക്കും, നവംബര്‍ 5 ന് ഫാമിലി നൈറ്റും, കൂടാതെ വിവിധ കമ്മ്യൂണിറ്റി, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തീരുമാനിക്കുകയും ഇതിനായി വിവിധ കോര്‍ഡിനേറ്റേഴ്സിനെ ചുമതലപ്പെടുത്തിയതായും സെക്രട്ടറി സിബു ജേക്കബ് അറിയിച്ചു.

ലാജി തോമസ് (പ്രസിഡന്റ്), സാം തോമസ് (വൈസ് പ്രസിഡന്റ്), സിബു ജേക്കബ് (സെക്രട്ടറി), ജോര്‍ജ് കൊട്ടാരം (ട്രഷറാര്‍), ജിന്‍സ് ജോസഫ് (ജോയിന്റ് സെക്രട്ടറി), സജു തോമസ് (ജോയിന്റ് ട്രഷറര്‍), കമ്മിറ്റി അംഗങ്ങളായി ബിജു ജോണ്‍, ജെയ്‌സണ്‍ ജോസഫ്, മാത്യുക്കുട്ടി ഈശോ, ബിബിന്‍ മാത്യു, ബിനു മാത്യു, പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ ഡോണ്‍ തോമസ്, ഓഡിറ്റേഴ്‌സ് ഡോ.ജേക്കബ് തോമസ്, ജോയല്‍ സ്‌കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

മാത്യു ജോഷ്വാ ചെയര്‍മാനും അനിയന്‍ മൂലയില്‍, ജേക്കബ് കുര്യന്‍, രാജേഷ് പുഷ്പരാജന്‍, മാത്യു വര്‍ഗീസ് എന്നിവര്‍ അംഗങ്ങള്‍ ആയ നാലു വര്‍ഷം കാലാവധിയുള്ള ഒരു ബോര്‍ഡ് ആണ് സംഘടനക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.

വാര്‍ത്തയും ഫോട്ടോയും : ഷാജീ രാമപുരം

Content Highlights: new members


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented