-
ഡാലസ്: കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഡാലസ് 2022 വര്‍ഷത്തേക്കുള്ള ഭരണ സമിതി ചുമതലയേറ്റു. കഴിഞ്ഞ നാല്‍പ്പത്തി മൂന്ന് വര്‍ഷമായി ഡാലസില്‍ പ്രവര്‍ത്തിച്ചു വരുന്ന സഭകളുടെ ഐക്യവേദിയാണ് കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് (KECF)ഡാലസിലെ വിവിധ സഭകളില്‍പ്പെട്ട ഇരുപത്തിഒന്ന് ഇടവകകള്‍ ചേര്‍ന്നാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ഡാലസ് സിഎസ്ഐ കോണ്ഗ്രിഗേഷന് ഇടവകയില്‍ വെച്ച് പ്രസിഡന്റ് റവ.ജിജോ അബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ വര്‍ഷത്തെ ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തത്.
റവ.ഫാ.രാജൂ ഡാനിയേല്‍ കോര്‍ എപ്പിസ്കോപ്പ (പ്രസിഡന്റ്), റവ.ജിജോ എബ്രഹാം (വൈസ് പ്രസിഡന്റ്), അലക്സ് അലക്സാണ്ടര്‍ (ജനറല്‍ സെക്രട്ടറി), ബിജോയ് ഉമ്മന്‍ (ട്രഷറര്‍), ജോണ്‍ തോമസ് (ക്വയര്‍ കോര്‍ഡിനേറ്റര്‍), ലിതിന് ജേക്കബ് (യൂത്ത് കോര്‍ഡിനേറ്റര്‍), കമ്മിറ്റി അംഗങ്ങള്‍ ആയി ഡോ.ചെറിയാന് തോമസ്, വി.എം തോമസ്, ഫാ.തമ്പാന് വര്‍ഗീസ്, റവ.തോമസ് മാത്യു.പി, ഫാ.ജേക്കബ് ക്രിസ്റ്റി, ഷാജീ രാമപുരം, സോണി ജേക്കബ്, ഷിജു എബ്രഹാം, സി.വി ജോര്‍ജ്, സുശീല തോമസ്, ഡോ.ബോബി ജോര്‍ജ് തര്യന്, ഷാനു രാജന്, എബി ജോര്‍ജ്, ഷാജി ജോണ്‍, ഫിലിപ്പ് മാത്യു, ജോണ്‍ ഗീവര്‍ഗീസ് എന്നിവരെയും തിരഞ്ഞെടുത്തു.
കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഡാലസിലെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പ്ലാനോയിലുള്ള സെന്റ്.പോള്‍സ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയാണ്.
വാര്‍ത്തയും ഫോട്ടോയും : ഷാജീ രാമപുരം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..