-
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) 2022 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ഫെബ്രുവരി 1 ന് ചൊവ്വാഴ്ച വൈകുന്നേരം സെന്റ് ജെയിംസ് ക്നാനായ ദേവാലയത്തില്‍ വച്ച് നടന്ന പൊതുയോഗത്തിലാണ് ചുമതലകള്‍ മുന്‍ ഭാരവാഹികളില്‍ നിന്നും ഏറ്റെടുത്തത്.
പ്രസിഡന്റ് ഫാ.എബ്രഹാം സഖറിയാ അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ.ഡോ. ജോബി മാത്യു പ്രാരംഭ പ്രാര്‍ത്ഥന നടത്തി.
2021 ലെ സെക്രട്ടറി എബി. കെ. മാത്യു വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ രാജന് അങ്ങാടിയില്‍ വാര്‍ഷിക കണക്കും അവതരിപ്പിച്ചു. മുന്‍ പ്രസിഡന്റ് ഫാ.ഐസക്ക് ബി. പ്രകാശ്, റോഷന് വി. മാത്യൂസ് എന്നിവര്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
രക്ഷാധികാരി: ഫാ.സഖറിയാ പുന്നൂസ് കോര്‍എപ്പിസ്കോപ്പ, പ്രസിഡന്റ് ഫാ.ഏബ്രഹാം സഖറിയാ (ജെക്കു അച്ചന്), വൈസ് പ്രസിഡന്റ് റോഷന്.വി. മാത്യൂസ്, സെക്രട്ടറി ബിജു ഇട്ടന്‍, ട്രഷറര്‍ മാത്യു സ്കറിയ, പ്രോഗ്രാം കോര്‍ഡിനേറ്റര്‍: ആന്‍സി ശാമുവേല്‍, പബ്ലിക് റിലേഷന്‍സ്: ജോണ്സന് ഉമ്മന്‍, സ്പോര്‍ട്സ് കണ്‍വീനര്‍: റവ.ഡോ. ജോബി മാത്യു, വോളന്റീര്‍ ക്യാപ്റ്റന്മാര് : നൈനാന് വീട്ടിനാല്‍, ഏബ്രഹാം തോമസ്, യൂത്ത് കോര്‍ഡിനേറ്റര്‍: റവ. സോനു വര്‍ഗീസ്, ഓഡിറ്റര്‍: ജോണ്സന് വര്‍ഗീസ് എന്നിവരാണ് പുതിയ വര്‍ഷത്തെ ഭാരവാഹികള്‍.
സെക്രട്ടറി ബിജു ഇട്ടന്‍ സ്വാഗതവും ട്രഷറര്‍ മാത്യു സ്കറിയ നന്ദിയും പറഞ്ഞു. ഐസിഇസിഎച്ചില് അംഗങ്ങളായ 19 ഇടവകകളിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..