-
ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2022 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പൊതുയോഗത്തോടനുബന്ധിച്ചു നടന്ന തിരഞ്ഞെടുപ്പില്‍ സാജന് വര്‍ഗീസ് (ചെയര്മാന്), റോണി വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), ഫിലിപ്പോസ് ചെറിയാന് (ട്രഷറര്‍), വിന്‍സെന്റ് ഇമ്മാനുവേല്‍, സുമോദ് തോമസ് നെല്ലിക്കാല, സുധാ കര്‍ത്താ, ജോണ്‍ സാമുവേല്‍, ആശാ അഗസ്റ്റിന്, ബ്രിജിത്ത് പാറപ്പുറത്ത് (വൈസ് ചെയര്‍മെന്‍സ് / ചെയര്‍പേഴ്സന്‍സ്), ലിബിന് തോമസ് (സെക്രട്ടറി), കുര്യന് രാജന് (ജോയിന്റ് ട്രഷറര്‍), ജോസഫ് പി മാത്യു, ജോണ്സന് മാത്യു (ഓഡിറ്റേഴ്സ്) എന്നിവരെ കൂടാതെ ചെയര്‍പേഴ്സന്‍സ് ആയി ജീമോന്‍ ജോര്‍ജ് (ഓണാഘോഷം), ജോര്‍ജ് ഓലിക്കല്‍ (കേരളാ ദിനാഘോഷം) എന്നിവരെ തിരഞ്ഞെടുത്തു.
കോര്‍ഡിനേറ്റേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ബെന്നി കൊട്ടാരം (പ്രോഗ്രാം), സാബു സ്കറിയ (സ്പോര്‍ട്സ്), രാജന് സാമുവേല്‍, ജോബി ജോര്‍ജ് (അവാര്‍ഡ് കമ്മിറ്റി), അലക്സ് തോമസ്, ജെയിംസ് പീറ്റര്‍ (കര്‍ഷക രത്ന), ശ്രീജിത്ത് കോമാത്ത് (ലിറ്റററി), സിജിന്‍ തിരുവല്ല (സോഷ്യല്‍ മീഡിയ), അരുണ്‍ കോവാട്ട് (വിഷ്വല്‍ മീഡിയ) എന്നിവരാണ്. സുമോദ് നെല്ലിക്കാല, രാജന് സാമുവേല്‍ എന്നിവര്‍ ഇലക്ഷന് നടപടികള്‍ക്ക് നേതൃത്വം നല്കി.
തിരഞ്ഞെടുപ്പിനു ശേഷം സുമോദ് നെല്ലികാലായുടെ അധ്യക്ഷതയില്‍ ഫിലാഡല്ഫിയായ നോര്‍ത്ത് ഈസ്റ്റില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ പെന്‍സില്‍വാനിയ സ്റ്റേറ്റ് റപ്രസെന്റേറ്റീവ് ജാറെഡ് സോളമന് മുഖ്യാതിഥിയായിരുന്നു. വിന്‍സെന്റ് ഇമ്മാനുവേല്‍, റോണി വര്‍ഗീസ് എന്നിവര്‍ യോഗം നിയന്ത്രിച്ചു.
മുന്‍ പെന്‍സില്‍വാനിയ സ്റ്റേറ്റ് സ്പീക്കര്‍ ജോണ്‍ പെര്‍സല്‍, വ്യവസായ പ്രമുഖന് മൂര്‍ത്തി എസ് വേപ്പൂരി, നിയമജ്ഞന്മാരായ ജോസഫ് കുന്നേല്‍, ലിനോ തോമസ്, ഡെവലപ്പര്‍ ജോഷ്വ മാത്യു എന്നിവരെ കൂടാതെ പമ്പ അസോസിയേഷനുവേണ്ടി ഡോ.ഈപ്പന് ഡാനിയേല്‍, കോട്ടയം അസോസിയേഷനു വേണ്ടി ജോബി ജോര്‍ജ്, മാപ്പ് അസോസിയേഷനു വേണ്ടി തോമസ് ചാണ്ടി, സിഐഒക്കു വേണ്ടി സുധാ കര്‍ത്താ, ഫിലാഡല്‍ഫിയ പ്രസ് ക്ലബ്ബിനു വേണ്ടി ജീമോന്‍ ജോര്‍ജ്, മലയാള സാഹിത്യവേദിക്കു വേണ്ടി ജോര്‍ജ് നടവയല്‍, ഫ്രണ്ട്സ് ഓഫ് തിരുവല്ലക്കു വേണ്ടി ഫിലിപ്പോസ് ചെറിയാന്, അലക്സ് തോമസ്, ജോര്‍ജ് ഓലിക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
2021 ല്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറം മികച്ച രീതിയില്‍ ഓണാഘോഷം സംഘടിപ്പിച്ചിരുന്നതായി നേതാക്കള്‍ അഭിപ്രായപ്പെട്ടു. ട്രൈസ്റ്റേറ്റ് ഏരിയയിലെ മുഴുവന്‍ മലയാളികളെയും ഒന്നിച്ചൊരു കുടകീഴില്‍ അണിനിരത്തികൊണ്ടു ഓണാഘോഷവും കേരളാ ദിനാഘോഷവും സംഘടിപ്പിക്കുക എന്നതാണ് ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ മുന്നോട്ടുള്ള കാഴ്ചപ്പാട്. രാജന് സാമുവേല്‍ നന്ദി പ്രകാശനം നടത്തി.
വാര്‍ത്തയും ഫോട്ടോയും : സുമോദ് തോമസ് നെല്ലിക്കാല
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..