-
ഡാലസ്: ഡാലസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രവാസിമലയാളികളുടെ ആദ്യകാലസംഘടനയും അമേരിക്കയില്‍ മുന്‍ നിരസംഘടനകളില്‍ ഒന്നുമായ കേരള അസോസിയേഷന് ഓഫ് ഡാലസ് 2022-2023 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. 1976 ല്‍ സ്ഥാപിതമായ കേരള അസോസിയേഷന് ഓഫ് ഡാലസിനു 1500 ല്‍ പരം അംഗങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ കള്‍ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററിന്റെയും, കേരള അസോസിയേഷന്റെയും പൊതു മീറ്റിംഗിലൂടെ ഐക്യകണ്ഠേനയാണ് 34-ാമത്തെ ഭരണ സമിതി തിരഞ്ഞെടുക്കപ്പെട്ടത്. ഹരിദാസ് തങ്കപ്പന് (പ്രസിഡന്റ്), ഐപ്പ് സ്കറിയ (വൈസ്. പ്രസിഡന്റ്), അനശ്വര്‍ മാമ്പിള്ളി (സെക്രട്ടറി), ജിബി ഫിലിപ്പ് (ജോയിന്റ്. സെക്രട്ടറി), ഫ്രാന്‍സിസ് തോട്ടത്തില്‍ (ട്രഷറര്‍), അനുപാ സാം (ജോയിന്റ്. ട്രഷറര്‍) മഞ്ജിത് കൈനിക്കര (ആര്‍ട്സ്. ഡയറക്ടര്‍), നെബു കുര്യാക്കോസ് (സ്പോര്‍ട്സ് ഡയറക്ടര്‍), സാമുവല്‍ യോഹന്നാന് (പിക്നിക് & റിക്രീയേഷന്‍ ഡയറക്ടര്‍), ജൂലിയറ്റ് മുളഗന്‍ (എഡ്യൂക്കേഷന്‍ ഡയറക്ടര്‍), ഐ. വര്‍ഗീസ് (ലൈബ്രറി ഡയറക്ടര്‍), സുരേഷ് അച്യുതന് (പബ്ലിക്കേഷന്‍ ഡയറക്ടര്‍), അജു മാത്യു (മെംബേര്‍ഷിപ് ഡയറക്ടര്‍), ലെഖാ നായര്‍ (സോഷ്യല്‍ ഡയറക്ടര്‍), അഷിത സജി (യൂത്ത് ഡയറക്ടര്‍), കൂടാതെ ബോര്‍ഡ് ഓഫ് ട്രസ്റ്റിസിലേക്ക് ബാബു മാത്യു, റോയ് കൊടുവത്ത്, ഡാനിയേല്‍ കുന്നേല്‍, ജോയി ആന്റണി, ജേക്കബ് സൈമണ്‍ എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങള്‍. എല്ലാ ആഴ്ചകളിലും മലയാളിസമൂഹത്തിനു പ്രയോജനമാംവിധം വിവിധ പരിപാടികള്‍ നടത്തികൊണ്ടിരിക്കുന്ന കേരള അസോസിയേഷന് ഓഫ് ഡാലസ് മറ്റു സംഘടനകള്‍ക്കും മാതൃകയായി പ്രവര്‍ത്തിക്കുന്നു. തുടര്‍ന്നും കൂട്ടായി സാംസ്കാരിക കലാസാഹിത്യ സംബന്ധികളായ വേറിട്ട ആകര്‍ഷകമായ പരിപാടികള്‍ ക്രമീകരിക്കും എന്നു പുതിയ ഭരണസമിതി അറിയിച്ചു. ജനുവരി എട്ടാം തിയതി ഇന്ത്യാ കള്‍ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ ഹാളില്‍ വച്ചു നടക്കുന്ന അസോസിയേഷന് പുതുവത്സരാഘോഷസമ്മേളനത്തില് വച്ചു പുതിയ സമിതി ഉത്തരവാദിത്വമേറ്റെടുക്കും.
കഴിഞ്ഞ രണ്ടുവര്‍ഷത്തെ സ്തുത്യര്‍ഹമായസേവനത്തിനുശേഷം സ്ഥാനം കൈമാറുന്ന പ്രസിഡന്റ് ഡാനിയേല്‍ കുന്നേലും, സെക്രട്ടറി പ്രദീപ് നാഗനൂലിലും പുതിയ നേതൃത്വത്തിന് അഭിവാദനാശംസകള്‍ അര്‍പ്പിച്ചു.
വാര്‍ത്തയും ഫോട്ടോയും : അനശ്വരം മാമ്പിള്ളി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..