മിഷിഗണ്‍: ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ 2022-ലെ ഭാരവാഹികളായി പ്രാബ്സ് ചന്ദ്രശേഖരന് (പ്രസിഡന്റ്), ഷാനവാസ് മൊയ്ദീന് (വൈസ് പ്രസിഡന്റ്), ലിന നമ്പ്യാര്‍ (സെക്രട്ടറി), സ്വപ്നാ ഗോപാലകൃഷ്ണന് (ട്രഷറര്‍), ജെസില രഞ്ജിത് (ജോയിന്റ് സെക്രട്ടറി), സുനില്‍ ചാത്തവീട്ടില്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. കേരള ക്ലബ്ബ് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്മാന് സുനില്‍ നൈനാന്, സെക്രട്ടറി അരുണ്‍ ദാസ്, വൈസ് ചെയര്മാന് ജെയിന് കണ്ണച്ചാന്‍പറമ്പില്‍, എക്സ്ഓഫീഷ്യോ അംഗം അജയ് അലക്സ് എന്നിവരും ചുമതലയേറ്റു. അന്‍പതോളം അംഗങ്ങളെ ഉള്‍പ്പെടുത്തി വിപുലമായ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. 1975-ല്‍ സ്ഥാപിതമായ കേരള ക്ലബ്ബ് മിഷിഗണിലെ ആദ്യത്തെ ഇന്ത്യന്‍ കലാ സാംസ്കാരിക സംഘടനയാണ്. പുതിയ വര്‍ഷം വര്‍ണ്ണാഭമായ പരിപാടികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ഓണം ക്രിസ്തുമസ് ആഘോഷങ്ങള്‍, പിക്നിക്, വാലന്റൈന്‍സ് ഡേ, ക്യാമ്പിംഗ് തുടങ്ങി നിരവധി കലാമൂല്യമുള്ള പരിപാടികള്‍ നടത്തപ്പെടും. അതോടൊപ്പം പുതിയ തലമുറയിലെ യുവജനങ്ങളെ ഉള്‍പ്പെടുത്തി സാമൂഹ്യ പ്രതിബദ്ധതയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടപ്പാക്കും. കേരള ക്ലബ്ബിന്റെ പുതിയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : അലന് ചെന്നിത്തല
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..