ബി ഫ്രണ്ട്സ് സ്വിറ്റ്‌സര്‍ലന്‍ഡിന് നവനേതൃത്വം


-

ടോമി തൊണ്ടാംകുഴി പ്രസിഡന്റായും, ബോബ് തടത്തില്‍ സെക്രട്ടറിയായും, വര്‍ഗീസ് പൊന്നാനക്കുന്നേല്‍ ട്രഷററായുമുള്ള മുപ്പത്തിയൊന്നംഗ ഭരണസമിതിയെ പൊതുയോഗം തിരഞ്ഞെടുത്തു. ഡിസംബര്‍ നാലാം തീയതി സൂറിച്ചില്‍ വെച്ച് നടന്ന ജനറല്‍ ബോഡി മീറ്റിംഗിലാണ് വരുന്ന രണ്ടു വര്‍ഷത്തേയ്ക്ക് സംഘടനയെ നയിക്കാനുള്ള ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തത്.

പ്രസിഡന്റ് പ്രിന്‍സ് കാട്ട്രുകുടിയിലിന്റ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ സെക്രട്ടറി ബോബ് തടത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ അഗസ്റ്റിന്‍ മാളിയേക്കല്‍ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചത് യോഗം പാസാക്കിയതിനു ശേഷം വിമന്‍സ് ഫോറം കോഓര്‍ഡിനേറ്റര്‍ ജൂബി അലാനിക്കല്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പ്രസിഡന്റ് പ്രിന്‍സ് തന്റെ അധ്യക്ഷപ്രസംഗത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷക്കാലം സംഘടനയെ മുന്നോട്ടു നയിക്കാനും പ്രവര്‍ത്തനങ്ങളില്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുകയും ചെയ്ത സഹപ്രവര്‍ത്തകര്‍ക്കും അംഗങ്ങള്‍ക്കും നന്ദി അര്‍പ്പിച്ചു.

അംഗങ്ങളുടെ പങ്കാളിത്തവും, കെട്ടുറപ്പും പരിപാടികള്‍ക്ക് ഉറപ്പാക്കിയ ഭാരവാഹികളെ എജിഎംന്റെ അഭിനന്ദനവും നന്ദിയും അറിയിച്ചു. വൈസ് പ്രസിഡന്റ് ജോസ് പെല്ലിശ്ശേരി യോഗത്തിനെത്തിയ എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുകയും അടുത്ത വര്‍ഷത്തേക്ക് നല്ലൊരു ഭരണസമിതിയെ തിരഞ്ഞെടുക്കാനും അഭ്യര്‍ത്ഥിച്ചു.

സംഘടനയുടെ ഇരുപതാം പിറന്നാള്‍ ആഘോഷത്തിന് ചുക്കാന്‍ പിടിക്കാന്‍ സമര്‍ത്ഥരായ നവസാരഥികളെ തിരഞ്ഞെടുക്കുന്നതിനായി യോഗം ബീന കാവുങ്ങലിനെയും, ഡോളിന്‍സ് കൊരട്ടിക്കാട്ടുതറയിലിനെയും ഇലക്ഷന്‍ ചുമതലക്കായി നിയമിച്ചു. ജൂബിലി വര്‍ഷത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതിനായി ജനറല്‍ബോഡി ഐക്യകണ്‌ഠേന ടോമി തൊണ്ടാംകുഴിയെ സംഘടനയുടെ പ്രസിഡന്റായും സെക്രട്ടറിയായി ബേബിതടത്തിലിനേയും, ട്രഷററായി വര്‍ഗീസ് പൊന്നാനക്കുന്നേലിനെയും യോഗം തിരഞ്ഞെടുത്തു.

മറ്റു ഓഫീസ് ഭാരവാഹികളായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രിന്‍സ് കാട്രൂകുടിയില്‍, ജോയിന്റ് സെക്രട്ടറി ആയി ജോസ് പെല്ലിശേരി, ജോയിന്റ് ട്രഷറര്‍ ആയി ബിന്നി വെങ്ങാപ്പിള്ളി, ആര്‍ട്‌സ് കണ്‍വീനറായി സെബാസ്റ്റ്യന്‍ കാവുങ്കല്‍, സ്പോര്‍ട്‌സ് കണ്‍വീനറായി റെജി പോള്‍, വുമണ്‍സ് ഫോറം കണ്‍വീനര്‍മാരായി പുഷ്പാ ജോയ് തടത്തില്‍, മേഴ്സി വെളിയന്‍, നിഷിത പ്രശാന്ത്നായര്‍ എന്നിവരെയും കൂടാതെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ജോയ് തടത്തില്‍, ജൂബി അലാനി, അനില്‍ ചക്കാലക്കല്‍, അഗസ്റ്റിന്‍ മാളിയേക്കല്‍, വര്‍ഗീസ് കരുമത്തി, ജോമോന്‍ പത്തുപറയില്‍, ഡേവിസ് വടക്കുംചേരി, ജോണ്‍ വെളിയന്‍, അനില്‍ വാതല്ലൂര്‍, മോനിച്ചന്‍നല്ലൂര്‍, ബാബു വേതാനി, ജിമ്മി കൊരട്ടിക്കാട്ടുതറയില്‍, ജോഷി വടക്കുംപാടന്‍, ജോസ് വാഴക്കാലയില്‍, സെബി പാലാട്ടി, ജിമ്മിശാസ്താംകുന്നേല്‍, മാത്യു മണികുട്ടിയില്‍, സെബാസ്റ്റിയന്‍ അറക്കല്‍,ടോണി ഉള്ളാട്ടില്‍, രതീഷ് രാമനാഥന്‍ എന്നിവരേയും തിരഞ്ഞെടുത്തു.

വാര്‍ത്തയും ഫോട്ടോയും : ടോം കുളങ്ങര


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented