-
ഓസ്ട്രേലിയയുടെ റ്റൂവുമ്പയിലെ ഏക മലയാളി സംഘടന ആയ ടിഎംഎ അതിന്റെ പ്രവര്‍ത്തന മികവുകൊണ്ടും കലാകായീക രംഗങ്ങളിലുള്ള പ്രാവീണ്യം കൊണ്ടും ക്യൂന്‍സ്ലാന്റിലെ ജനങ്ങളുടെ ഇടയിലും ലോകമെമ്പാടുമുള്ള മലയാളികളുടെ ഇടയിലും വളരെ പ്രശസ്തിയാര്‍ജ്ജിച്ചിട്ടുണ്ട്.
പ്രസിഡന്റ് പ്രസാദ് ജോണിന്റെ നേതൃത്വത്തിലുള്ള റ്റൂവുമ്പ മലയാളി അസോസിയേഷന്റെ 2021-2023 എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒക്ടോബര്‍ മൂന്നിന് സ്ഥാനം ഏറ്റു. ഠങഅ യുടെ 2021 തിരഞ്ഞെടുപ്പിന്റെ പ്രധാന ചുമതല വഹിച്ച ഷിജു തോമസ് ചെട്ടിയാത്തിന്റെ സാന്നിധ്യത്തിലാണ് സ്ഥാനകൈമാറ്റം നടന്നത്. വൈസ് പ്രസിഡന്റ് ജെനിന്‍ ബാബു, സെക്രട്ടറി അനില കൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി രാഹുല്‍ സുരേഷ്, ട്രഷറര്‍ ജീന പോള്‍, കമ്മിറ്റി മെംബേര്‍സ് പ്രിയ ജോസ്, ജിന്റോ ജോസഫ്, മിഥുന്‍ ജേക്കബ്, നിതിന്‍ ശ്രീനിവാസന്‍ എന്നിവരാണ് ഈ കമ്മിറ്റിയിലെ അംഗങ്ങള്‍. യുവജന പ്രതിനിധികളായി ജോസഫ് ചേര്‍പ്പനത്ത് (നാഷണല്‍) മിന്ന റോസ് ചാക്കോ (ഇന്റര്‍നാഷണല്‍) എന്നിവരെയും ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോവിഡ്19 ന്റെ പരിമിതികള്‍ക്കിടയിലും വ്യത്യസ്തമായ പല പരിപാടികള്‍ സംഘടിപ്പിക്കുകയും ടിഎംഎ നല്ല രീതിയില്‍ മുന്നോട്ട് നയിക്കുകയും ചെയ്ത 2019-2021 പ്രസിഡന്റ് പോള്‍ വര്ഗീസിനും സെക്രട്ടറി ബെന്നി മാത്യുവിനും എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും പ്രസാദ് ജോണ്‍ നന്ദി അറിയിച്ചു. ടിഎംഎയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ലോകമെമ്പാടുമുള്ള എല്ലാ മലയാളികളുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ ഉണ്ടാകണമെന്നു സെക്രട്ടറി അനില കൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. റ്റൂവുമ്പയിലെ എല്ലാ മാലയാളികളുടെയും ഉന്നമനത്തിനുവേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് എല്ലാ കമ്മിറ്റി അംഗങ്ങളും പ്രതിജ്ഞ ചെയ്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..