
-
ഷിക്കാഗോ: അമേരിക്കയിലെ വിവിധ എന്‍ജിനീയറിംഗ് അസോസിയേഷനുകളുടെ മാതൃസംഘടനയായ അമേരിക്കന്‍ അസോസിയേഷന് ഓഫ് എന്‍ജിനീയേഴ്സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (AAEIO)പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. അമേരിക്കയിലെ വിവിധ സാമൂഹ്യ, സാംസ്കാരിക, പ്രൊഫഷണല്‍ സംഘടനകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഗ്ലാഡ്സണ്‍ വര്‍ഗീസിനെയാണ് ഈ സംഘടനയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
കൂടാതെ ഇരുപത് അംഗങ്ങള്‍ ചേര്‍ന്ന എക്സിക്യൂട്ടീവ്, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ്, അഡൈ്വസറി ബോര്‍ഡ് എന്നിവരേയും തിരഞ്ഞെടുത്തു. എല്ലാ ബോര്‍ഡ് അംഗങ്ങളും വിവിധ കോര്‍പ്പറേഷനുകളുടെ എക്സിക്യൂട്ടീവുമാരും, ബിസിനസ് ഉടമകളുമാണ്.
ഗ്ലാഡ്സണ്‍ വര്‍ഗീസ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ അമേരിക്കയിലെ പെര്‍ഡ്യൂ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും, എംബിഎയെയും നേടി ഇപ്പോള്‍ ജിഇ ട്രാന്സ്പോര്ട്ടേഷന്/വെസ്റ്റിംഗ് ഹൗസിന്റെ ഡിവിഷണല്‍ ഡയറക്ടറായും, ഇല്ലിനോയിസ് സ്റ്റേറ്റ് സ്ട്രക്ചറല്‍ ബോര്‍ഡ് മെംബര്‍, യു.എസ് ടേക്റ്റോണിക്സിന്റെ പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു.
മറ്റു ഭാരവാഹികള്‍ ഡോ.അജിത് പന്ത് - പ്രസിഡന്റ് ഇലക്ട് (മാനേജിങ് പാര്‍ട്ണര്‍, വെസ്റ്റ് പോയിന്റ്), നിധിന് മഹേശ്വരി -വൈസ് പ്രസിഡന്റ് (സി.ഇ.ഒ, Mach Insights), അഭിഷേക് ജയിന് -ട്രഷറര്‍ (Director, Schrider Electric)എന്നിവരാണ്.
ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ആയി ഡോ.അനില്‍ ഒറാസ്കര് (CEO OROCHEM), ഡോ.ഗൗതം ഗ്രോവര്‍ (Managing Director Rodise), ബ്രജ്ജ് ശര്‍മ്മ (CEO Power Volt),വിനോസ് ചാനമേലു (CEO Indsoft ),സജ്ജീവ് സിംഗ് (Managing Partner Asar Group),മുരുകേശ് കസലിംഗം (CEO Malbvision), ഗോര്‍ഡന്‍ പട്ടേല്‍ (Chairman American Ciruits),സ്മിത ഷാ (CEO SpanTech),ഡോ.ദീപക് വ്യാസ് (Chairman Redberry gourp), ഗുല്‍സാര്‍ സിംഗ് (Chairman Pan Oceanic Corp) എന്നിവരാണ്.
പ്രവര്‍ത്തനോദ്ഘാടനം സെപ്റ്റംബര്‍ 26-നു ഓക് ബ്രൂക്ക് മാരിയറ്റില്‍ നടക്കുന്നതാണ്. ഈ സമ്മേളനത്തിലേക്ക് ബോയിംഗ് കോര്പ്പറേഷന് സിഇഒ ഡോവിഡ് കാല്‍ഹൗന്‍, ഗവര്‍ണര്‍ ജെബി പ്രിറ്റ്സ്കര്‍, യുഎസ് സെനറ്റര്‍ റിച്ചാര്‍ഡ് ഡര്ബിന്, കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തി, കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ അമിത് കുമാര്‍ എന്നിവരെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. ഇവരെ കൂടാതെ വിവിധ കമ്പനികളുടെ എക്സിക്യൂട്ടീവുമാര്‍, യുഎസ് പൊളിറ്റിക്കല്‍ ലീഡേഴ്സ് എന്നിവരും പങ്കെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും മെംബര്‍ഷിപ്പിനും AAEIOUSA.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ജോയിച്ചന്‍ പുതുക്കുളം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..