-
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഹെംസ്റ്റെഡ് മലയാളി ഇന്ത്യന്‍ അസോസിയേഷന്റെ 2021 - 22 കാലയളവിലേക്കുള്ള ഭാരവാഹികളെ 2021 ഏപ്രില്‍ 11 ന് ഞായറാഴ്ച നടന്ന ജനറല്‍ബോഡി യോഗത്തില്‍ തിരഞ്ഞെടുത്തു. കോവിഡ്19 മഹാമാരി നിലനില്‍ക്കുന്നതിനാല്‍ മാനദണ്ഡങ്ങള്‍ പാലിച്ച് സൂമില്കൂടിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
കളത്തില്‍ വര്‍ഗീസ് (ചെയര്മാന്), ഡിന്‍സില്‍ ജോര്‍ജ് (പ്രസിഡന്റ്), ജോര്‍ജ് പറമ്പില്‍ (വൈസ് പ്രസിഡന്റ്), ബോബി മാത്യൂസ് (സെക്രട്ടറി), ഫിലിപ്പോസ് ജോസഫ് (ട്രഷറര്‍), സലോമി തോമസ് (ജോയിന്റ് സെക്രട്ടറി), സജി മാത്യൂസ് (ജോയിന്റ് ട്രഷറര്‍).
കമ്മിറ്റി മെംബര്‍മാരായി കോരുത് മാത്യൂസ്, ജിബി മാത്യൂസ്, മാത്യു തോയല്‍, റ്റീജാ ഏബ്രഹാം, ജെറി വട്ടമല, തോമസ് വര്‍ഗീസ് എന്നിവരേയും തിരഞ്ഞെടുത്തു.
അമേരിക്കയില്‍ വളര്‍ന്നുവരുന്ന രണ്ടാം തലമുറയ്ക്ക് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഭാഗമാകുവാന്‍ വേണ്ട സഹായം ചെയ്തുകൊടുക്കുന്ന ഒരു സംഘടനയാണ് ഹെംസ്റ്റെഡ് മലയാളി അസോസിയേഷന്. അതിനുവേണ്ടി അര്‍ഹരായവരെ കണ്ടുപിടിക്കുന്നതിനും, അവര്‍ക്കുവേണ്ട സഹായം എത്തിക്കുവാനും ചെയര്മാന് കളത്തില്‍ വര്‍ഗീസും, പ്രസിഡന്റ് ഡിന്‍സില്‍ ജോര്‍ജും ആഹ്വാനം ചെയ്തു. വൈസ് പ്രസിഡന്റ് ജോര്‍ജ് പറമ്പില്‍ സ്വാഗതവും, സെക്രട്ടറി ബോബി മാത്യൂസ് കൃതജ്ഞതയും പറഞ്ഞു.
ജോയിച്ചന്‍ പുതുക്കുളം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..