-
മെയ്ഡ്സ്റ്റോണ്‍: കെന്റിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ മെയ്ഡ്സ്റ്റോണ്‍ മലയാളി അസോസിയേഷന്റെ 2021 ലെ സാരഥികളെ തിരഞ്ഞെടുത്തു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. പ്രസിഡന്റായി രാജി കുര്യന്, സെക്രട്ടറിയായി ബിനു ജോര്‍ജ്, ട്രഷററായി രെഞ്ചു വര്‍ഗീസ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഷാജി പി ജെയിംസ്, ബൈജു ഡാനിയേല്‍, ആന്റണി മിലന് സേവ്യര്‍, ലിന്‍സി കുര്യന്, സ്നേഹ ബേബി എന്നിവരെയും തിരഞ്ഞെടുത്തു.
കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധികള്‍ അതിജീവിച്ച് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് വിജയത്തിലെത്തിച്ച കഴിഞ്ഞ വര്‍ഷത്തെ കമ്മിറ്റിയെ പൊതുയോഗം അഭിനന്ദിക്കുകയും പുതിയ കമ്മിറ്റിക്ക് ഭാവുകങ്ങള്‍ നേരുകയും ചെയ്തു. മെയ്ഡ്സ്റ്റോണ്‍ ആന്‍ഡ് ടണ്‍ബ്രിഡ്ജവെല്‍സ് എന്‍എച്ച്എസ് ചാരിറ്റിയുമായി സഹകരിച്ചു നടത്തിയ 'ഗോ ദി ഡിസ്റ്റന്‍സ്' എന്ന ഫണ്ട് റേസിംഗ് മാരത്തണ്‍ വന്‍ വിജയമായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പല ബബിളുകളായി 50 ല്‍ അധികം അംഗങ്ങള്‍ പങ്കെടുത്ത ഈ ഇവന്റിലൂടെ സമാഹരിച്ച തുക മുഴുവനായും എന്‍എച്ച്എസിന് നല്‍കിക്കൊണ്ട് അസോസിയേഷന് തങ്ങളുടെ പ്രതിബദ്ധത തെളിയിച്ചിരുന്നു. കൂടാതെ പരിമിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് നടത്തപ്പെട്ട മറ്റുപരിപാടികളും ഈ മഹാമാരിയുടെ നടുവില്‍ ചെറുതല്ലാത്ത ആശ്വാസമാണ് അംഗങ്ങള്‍ക്ക് നല്‍കിയത്.
ജനുവരി 23 ന് നടന്ന ഓണ്‍ലൈന്‍ കമ്മിറ്റി മീറ്റിംഗില്‍ വച്ച് എംഎംഎയിലെ യുവജനങ്ങള്‍ക്കായി 'യൂത്ത് ക്ലബ്' ന് രൂപം നല്കി. യൂത്ത് ക്ലബ് കോ-ഓര്‍ഡിനേറ്റേഴ്സായി ആന്റണി മിലന് സേവ്യറിനെയും സ്നേഹ ബേബിയേയും കമ്മിറ്റി ചുമതലപ്പെടുത്തി. 'മെന്‍സ് ക്ലബ് ' കോ-ഓര്‍ഡിനേറ്ററായി ഷാജി പി ജെയിംസും വനിതാ വിഭാഗമായ 'മൈത്രി' യുടെ കോ-ഓര്‍ഡിനേറ്ററായി ലിന്‍സി കുര്യനും പ്രവര്‍ത്തിക്കും. എംഎംഎയുടെ ഒരു വര്‍ഷത്തെ ഇവന്റുകളുടെ ചുമതലയുള്ള പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായി ബൈജു ഡാനിയേല്‍ നിയമിക്കപ്പെട്ടു. കോവിഡ് പ്രതിസന്ധിയില്‍ ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്കും സ്റ്റുഡന്റ്സിനും അവശ്യസഹായം എത്തിക്കുവാന്‍ വേണ്ടി 'എംഎംഎ വോളണ്ടിയര്‍ ഗ്രൂപ്പിന് രൂപം കൊടുത്തു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യപരിപാടിയായി 2021 മാര്‍ച്ച് 13 ന് 'മദേഴ്സ് ഡേ' ആഘോഷങ്ങള്‍ ഓണ്‍ലൈനില്‍ നടത്തപ്പെടും. 'അന്നേ ദിവസം അസോസിയേഷനിലെ കുടുംബങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് 'അന്താക്ഷരി' മത്സരവും നടത്തും. കോവിഡ് സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ ഉതകുന്ന നിരവധി പ്രോഗ്രാമുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിഭാവനം ചെയ്യുന്നതായി കമ്മറ്റി അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ആന്റണി മിലന് സേവ്യര്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..