-
ന്യൂയോര്‍ക്ക്: ഏഷ്യന്‍ ഇന്ത്യന്‍ നഴ്സസ് ഓഫ് അമേരിക്കയുടെ നാഷണല്‍ സംഘനയായ നാഷണല്‍ അസോസിയേഷന് ഓഫ് ഇന്ത്യന്‍ നേഴ്സസ് ഓഫ് അമേരിക്ക (നൈന)ക്ക് അടുത്ത രണ്ടുവര്ഷകാലത്തെക്കുള്ള നൂതന കര്‍മ്മപരിപാടിയുമായി നവനേതൃത്വം. ന്യൂജേഴ്സിയില്‍ നിന്നുള്ള ഡോ.ലിഡിയ ആല്ബര്കര്ക്കിയുടെ നേതൃത്വത്തിലുള്ള 38 അംഗകമ്മിറ്റിയാണ് 2021 -2022 വര്‍ഷങ്ങളില്‍ നൈനയെ നയിക്കുന്നത്. ഹ്യൂസ്റ്റണില്‍ നിന്നുള്ള അക്കാമ്മ കല്ലേല്‍ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ഫ്ളോറിഡയില്‍ നിന്നുള്ള ഡോ. ബോബി വര്‍ഗീസ് ( വൈസ് പ്രസിഡന്റ്), ന്യൂയോര്ക്കുസംസ്ഥാനത്തിലെ ആല്‍ബനിയില്‍ നിന്നുള്ള സുജാ തോമസ് (സെക്രട്ടറി) , ന്യൂയോര്‍ക്കില്‍ നിന്നുള്ള താരാ ഷാജന് (ട്രഷറര്‍) എന്നിവരാണ് പുതുതായി ചുമതലയേറ്റ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍. ഡിസംബര്‍ 8 ന് നടത്തപ്പെട്ട വെര്‍ച്വല്‍ മീറ്റിങ്ങിലാണ് ഡോ.ലിഡിയ ആല്ബര്കര്ക്കിയുടെ നേതൃത്വത്തിലുള്ള കമ്മറ്റി ഡോ.ആഗ്നസ് തേരാടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ നിന്ന് ഭരണം ഏറ്റെടുത്തത്.
സംസ്ഥാനതല അസോസിയേഷനുകളുടെ പ്രസിഡന്റുമാരും നൈന ഗവേര്‍ണിംഗ് ബോര്‍ഡ് അംഗങ്ങളാണ്. ആശാ സുരേഷ് ഓസ്റ്റിന്‍ ടെക്സസ്, ബോബി തോമസ് ന്യൂജേഴ്സി, ഉമാ വേണുഗോപാല്‍ ന്യൂജേഴ്സി, നര്‍ഗീത അറോറ സൗത്ത് ഫ്ളോറിഡ, സാലി കുളങ്ങര സെന്‍ട്രല്‍ ഫ്ളോറിഡ, ദീപ്തി വര്‍ഗീസ് അറ്റ്ലാന്റ ജോര്‍ജിയ, മേഴ്സി റോയ് സൗത്ത് കരോലിന, ഡോ.അന്ന ജോര്‍ജ് ന്യൂയോര്‍ക്ക്, കസ്തുരി ശിവകുമാര്‍ ആല്‍ബനി ന്യൂയോര്‍ക്ക്, മിസം മെര്‍ചന്റ് സാന്‍ അന്റോണിയോ ടെക്സസ്, ഡോ.അനുമോള്‍ തോമസ് ഹ്യൂസ്റ്റണ്‍ ടെക്സസ്, റെനി ജോണ്‍ ഡാലസ് നോര്‍ത്ത് ടെക്സസ്, ആനി സക്കറിയ ഒക്കലഹോമ, ഷിജി അലക്സ് ഷിക്കാഗോ ഇല്ലിനോയിസ്, ഡോ.അമ്പിളി ഉമ്മയമ്മ അരിസോണ, സന്തോഷ് സണ്ണി ഫിലഡല്‍ഫിയ പെന്‍സില്‍വേനിയ, ഡോ.ഹര്ക്കര്രിട് ബാല്‍ കാലിഫോര്‍ണിയ, ഡോ.വിജയ രാമകൃഷ്ണ മേരിലാന്‍ഡ്, അന്ന ചെറിയാന് കണക്ടിക്കട്ട്, കെ.സി ജോണ്സന് മിഷിഗണ്‍, ഡോ. സുജയ ദേവരായാസമുദ്രം നോര്‍ത്ത് കരോലിന എന്നിവരാണ് നൈനയുടെ ചാപ്റ്റര്‍ പ്രസിഡന്റുമാര്‍.
വാര്‍ത്തയും ഫോട്ടോയും : അനില്‍ മറ്റത്തികുന്നേല്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..