നന്മയ്ക്ക് നവനേതൃത്വം


-

നോര്‍ത്ത് അമേരിക്കന്‍ നെറ്റവര്‍ക്ക് ഓഫ് മലയാളി മുസ്ലീം അസാസിയേഷന്‍ (നന്മ) പുതിയ ഭരണസമിതി ചുമതലയേറ്റു. 2020-2022 കാലയളവിലേക്കുള്ള ഡയറക്ടര്‍ ബോര്‍ഡംഗങ്ങളും ഭാരവാഹികളും ഏപ്രില്‍ 11, 2020 ന് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ലോക്ക്ഡൗണ്‍ കാരണത്താല്‍ ടെക്‌സാസില്‍ വെച്ച് നടത്താനിരുന്ന നാഷണല്‍ കണ്‍വെന്‍ഷന്‍ ഉപേക്ഷിച്ചതിനാല്‍ വീഡിയോ കോണ്‍ഫെറന്‍സിംഗ് മുഖേനയാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

കഴിഞ്ഞ ഭരണസമിതിയിലെ ഉപാധ്യക്ഷനായിരുന്ന റഷീദ് കെ. മുഹമ്മദിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങുകള്‍ക്ക് ചെയര്‍മാന്‍ സമദ് പൊന്നേരി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് യു.എ.നസീര്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന മികവിനു സഹകരിച്ചവരെ പ്രശംസിക്കുകയും, കേരളത്തിലെ പ്രളയ കാലഘട്ടത്തിലെ ഭുരിദാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് അമേരിക്കയിലുടനീളമുള്ള മലയാളി മുസ്ലീം കൂട്ടായ്മകള്‍ കെട്ടിപ്പടുക്കുന്നതിലും സംഘടനാ രൂപത്തിലുള്ള ഏകീകരണത്തിലും നന്മയുടെ പങ്ക് നിസ്തുലവും പ്രശംസനീയവുമാണെന്നും പുതിയ ഭാരവാഹികള്‍ക്ക് സംഘടനയെ കൂടുതല്‍ ഉയരങ്ങളിലെത്തികാനാകട്ടെ എന്നു ആശംസിക്കുകയും ചെയ്തു. സെക്രട്ടറി മെഹബൂബ് കിഴക്കേപ്പുര പ്രവര്‍ത്തന റിപ്പാര്‍ട്ടും, ട്രഷറര്‍ നിയാസ് അഹമ്മദ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഭരണഘടനാ ചട്ടങ്ങളും ഭേദഗതികളും റഷീദ് കെ മുഹമ്മദ് അവതരിപ്പിച്ചു, തുടര്‍ന്ന് ഓപ്പറേഷനല്‍ സ്‌ട്രെക്ച്ചറിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് എന്‍ടിസി അംഗം ഷഹീന്‍ അബ്ദുള്‍ ജബ്ബാര്‍ അവതരിപ്പിച്ചു. എന്‍ടിസി അംഗങള്‍ ഡോ.മൊയ്ദീന്‍ മൂപന്‍, നിറാര്‍ ബഷീര്‍, സജീബ് കോയ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

തുടര്‍ന്ന് പുതിയ പ്രസിഡന്റുമാരായ ഉമര്‍ സിനാഫ് (അമേരിക്ക) മുസ്തഫ ടി.പി (കാനഡ) കൂടാതെ ബോര്‍ഡ് ഓഫ് ഡയറക്ടേസ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. കോവിഡ് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാനുള്ള പരിപാടികള്‍ക്കായിരിക്കും കാനഡയിലേയും അമേരിക്കയിലേയും സംഘടനയുടെ മുന്‍ഗണനയെന്നും സാമൂഹ്യനന്മയിലൂന്നിയ പ്രവര്‍ത്തനങ്ങളടെ തുടര്‍ച്ച ഉറപ്പു വരുത്തുമെന്നും രണ്ടു പ്രസിഡണ്ടുമാരും അറിയിച്ചു.

കോവിഡ്-19 രോഗബാധിക്കര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി മുഹമ്മദ് കമാലിന്റെ നേതൃത്ത്വത്തിലുള്ള പ്രാര്‍ത്ഥനാനന്തരം ചടങ്ങുകള്‍ അവസാനിച്ചു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented