-
ഫ്ളോറിഡ: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സുപ്രസിദ്ധി ആര്‍ജിച്ച ഫ്ളോറിഡയിലെ കൈരളി ആര്‍ട്സ് ക്ലബ്ബിന് പുതിയ നേതൃത്വം നിലവില്‍ വന്നു. കൈരളിയുടെ സജീവ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ വറുഗീസ് ജേക്കബ് ആണ് പ്രസിഡന്റ്. സെക്രട്ടറി മഞ്ജു റോബിന്, ട്രഷറര്‍ ജോര്‍ജ് മാത്യു, വൈസ് പ്രസിഡന്റ് മാത്യു ജേക്കബ്, ജോയിന്റ് ട്രഷറര്‍ ശോശാമ്മ വറുഗീസ് എന്നിവരെയും തിരഞ്ഞെടുത്തു.
മുന്‍ പ്രസിഡന്റ് വറുഗീസ് സാമുവേല്‍ കൈരളിയുടെ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. സൗത്ത് ഫ്ലോറിഡാ ക്നാനായ അസോസിയേഷന് പ്രസിഡന്റ് രാജുമോന് ഇടുക്കള കൈരളിയുടെ നിയുക്ത പ്രെസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
രാജന് പാടവത്തില്‍, ഡോ മാമ്മന്‍ സി ജേക്കബ്, ജോര്‍ജി വറുഗീസ്, ഏബ്രഹാം കളത്തില്‍, മേരി ജോര്‍ജ്, ചെറിയാന് മാത്യു എന്നിവര്‍ കമ്മറ്റി അംഗങ്ങളായി പ്രഖ്വര്ത്തിക്കും.
കൊറോണ വൈറസ് ഭീഷണി മൂലം ലോകമാസകലം ഭീതിയില്‍ കഴിയുമ്പോള്‍ സമൂഹ നന്മക്കു വേണ്ടി കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് വറുഗീസ് ജേക്കബ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..