-
പതിനാലാം പ്രവര്‍ത്തന വര്‍ഷത്തിലേക്ക് കടക്കുന്ന ബേസിംഗ്സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പുതുനേതൃത്വം തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിലെ തെക്കന്‍ നഗരങ്ങളില്‍ പ്രസിദ്ധമായ ബേസിംഗ്സ്റ്റോക്കില്‍ നൂറോളം മലയാളി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.
അസോസിയേഷന്റെ പല നേതൃസ്ഥാനങ്ങളും വഹിച്ചിട്ടുള്ള സാജു സ്റ്റീഫന്‍ ആണ് പുതിയ പ്രസിഡന്റ്. ആദ്യമായി ബി എം സി എ നേതൃത്വത്തിലേക്ക് കടന്ന് വന്നിരിക്കുന്ന രതീഷ് പുന്നേലി ആണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അസോസിയേഷന്റെ പ്രഥമ സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായിട്ടുള്ള പൗലോസ് പാലാട്ടി ആണ് പുതിയ ട്രഷറര്‍.
അസോസിയേഷന്റെ കഴിഞ്ഞ ഭരണസമിതിയിലെ പ്രസിഡന്റ് രാജേഷ് ബേബി വൈസ് പ്രസിഡന്റും മുന്‍ സെക്രട്ടറി സിജോ ജേക്കബ് ജോയിന്റ് സെക്രട്ടറിയുമായി പ്രവര്‍ത്തിക്കും. മുന്‍ ട്രഷറര്‍ ജോബി തോമസാണ് പുതിയ ഓഡിറ്റര്‍. ഇവരെ കൂടാതെ ബിജു എബ്രഹാം, സജീഷ് ടോം, ജിജി ബിനു, നൈനു രെജു, ബിനീഷ് അഗസ്റ്റിന് എന്നിവര്‍ കൂടിച്ചേരുന്നതാണ് ബി എം സി എ യുടെ ഈ പ്രവര്‍ത്തന വര്‍ഷത്തെ എക്സിക്യൂട്ടീവ് കമ്മറ്റി.
വരുന്ന ഒരുവര്‍ഷത്തെ മുഴുവന്‍ പരിപാടികളുടെയും മാര്‍ഗരേഖ പ്രഥമ കമ്മറ്റി യോഗം ചര്‍ച്ചചെയ്തു. അസോസിയേഷന് ഭരണസമിതി അംഗങ്ങള്‍ക്ക് പുറമെ, ഓരോ പരിപാടികള്‍ക്കും മുന്നോടിയായി, സഹകരിക്കുവാന്‍ സമയവും താല്പര്യവുമുള്ള കൂടുതല്‍ അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയുള്ള പ്രോഗ്രാം കമ്മറ്റികള്‍ രൂപീകരിച്ച് കൂടുതല്‍ ജനപങ്കാളിത്തത്തോടെ പരിപാടികള്‍ സംഘടിപ്പിക്കുന്ന രീതിയാകും പുതിയ ഭരണസമിതി നടപ്പിലാക്കുക.
വാര്‍ത്ത അയച്ചത് : സജീഷ് ടോം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..