ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന് നവനേതൃത്വം


.

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ (എച്ച്ആര്‍എ) വാര്‍ഷിക പൊതുയോഗം കൂടി പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

മെയ് 14 നു ശനിയാഴ്ച വൈകുന്നേരം സ്റ്റാഫോര്‍ഡിലുള്ള ദേശി റസ്റ്റോറന്റില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റും മാധ്യമപ്രവര്‍ത്തകനുമായ ജീമോന്‍ റാന്നി അധ്യക്ഷത വഹിച്ചു അസോസിയേഷന്റെ കഴിഞ്ഞ ഒരുവര്‍ഷത്തെ ചാരിറ്റിയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോര്‍ട്ട് പ്രസിഡന്റ് അവതരിപ്പിച്ചു. അസോസിയേഷനുമായി വിവിധ തലങ്ങളില്‍ സഹകരിച്ച എല്ലാവരോടുമുള്ള നന്ദിയും പ്രസിഡന്റ് രേഖപ്പെടുത്തി.

സ്റ്റാഫോര്‍ഡ് സിറ്റി പ്രോടെം മേയര്‍ കെന്‍ മാത്യു യോഗം ഉദ്ഘാടനം ചെയ്തു. 2009 മുതല്‍ ഹൂസ്റ്റണില്‍ സജീവ സാന്നിധ്യമായ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും പ്രത്യേകിച്ച് 2018 ല്‍ കേരളത്തിലുണ്ടായ പ്രളയദുരന്ത സമയത്ത് അസോസിയേഷന്‍ മുന്‍കൈയെടുത്തു നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും മറ്റു സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ക്ക് അസോസിയേഷന്‍ ഒരു മാതൃകയാണെന്നും കെന്‍ മാത്യു പറഞ്ഞു.

ജനറല്‍ സെക്രട്ടറി ജിന്‍സ് മാത്യു കിഴക്കേതില്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ റോയ് തീയാടിക്കല്‍ കണക്കും അവതരിപ്പിച്ചു.
തുടര്‍ന്ന് പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

രക്ഷാധികാരി : അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ. ഉപരക്ഷാധികാരിമാര്‍ : റവ. ഫാ. ഏബ്രഹാം സഖറിയ (ജെക്കു അച്ചന്‍), ജോയ് മണ്ണില്‍, തോന്‍മാസ് മാത്യു (ജീമോന്‍ റാന്നി) പ്രസിഡന്റ്: ബാബു കൂടത്തിനാലില്‍,വൈസ് പ്രസിഡന്റുമാര്‍ : മാത്യൂസ് ചാണ്ടപ്പിള്ള, ബിജു സഖറിയ, സി.ജി.ദാനിയേല്‍, റോയ് തീയാടിക്കല്‍,ജനറല്‍ സെക്രട്ടറി : ബിനു സഖറിയ കളരിക്കമുറിയില്‍, സെക്രട്ടറിമാര്‍ : വിനോദ് ചെറിയാന്‍, ഷീജ ജോസ്, ട്രഷറര്‍ : ജിന്‍സ് മാത്യു കിഴക്കേതില്‍,പ്രോഗ്രാം ആന്‍ഡ് യൂത്ത് കോര്‍ഡിനേറ്റര്‍സ് : മെവിന്‍ ജോണ്‍ പാണ്ടിയത്ത്, മെറില്‍ ബിജു സഖറിയ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി : ആഷാ റോയ്, അനില സന്ദീപ്, ജിജി ബാലു, ജോണ്‍. സി.ശാമുവേല്‍, ജോളി തോമസ്, മീരാ സഖറിയ, മിന്നി ജോസഫ്, രാജു.കെ.നൈനാന്‍, റീന സജി, റജി ചിറയില്‍, സജി ഇലഞ്ഞിക്കല്‍, സന്ദീപ് തേവര്‍ വേലില്‍, ഷൈബു വര്‍ഗീസ്, ഷിജു തച്ചനാലില്‍, സ്റ്റീഫന്‍ തേക്കാട്ടില്‍, സഖറിയാ ഏ ബ്രഹാം എന്നിവരെയും തിരഞ്ഞെടുത്തു.

അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ 3 ന് രാവിലെ 11 മണിക്ക് വിപുലമായ പരിപാടികളോടെ നടത്തുന്നതിന് തീരുമാനിച്ചു. സെക്രട്ടറി ബിനു സഖറിയ സ്വാഗതവും ജിന്‍സ് മാത്യു നന്ദിയും പറഞ്ഞു.
യോഗത്തിനു ശേഷം രുചികരമായ നാടന്‍ ഭക്ഷണവും ഉണ്ടായിരുന്നു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: New committee members elected for Houston Ranni Association

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented