-
കാല്‍ഗറി: നമ്മള് (North American Media cetnre for Malayalam Arts and Literature) കാനഡയും, ഇ.കെ.ടി.എ കാല്‍ഗറിയും കൂടി, കാനഡയില്‍ താമസിക്കുന്ന താമസിക്കുന്ന കുട്ടികള്‍ക്കുള്ള സോളോ പെര്‍ഫോമന്‍സ് വെര്‍ച്വല്‍ ഡാന്‍സ് മത്സരം സംഘടിപ്പിക്കുന്നു.
കാനഡയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന 'നമ്മള് ഡാന്‍സ് ഫിയസ്റ്റ, കാനഡ 2021'എന്ന ഈ പരിപാടിയില്‍ കാനഡയില്‍ താമസിക്കുന്ന 10 മുതല്‍ 16 വയസ്സ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാം.
ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഡിഷനായി, 35 മിനിറ്റ് വീതമുള്ള രണ്ട് വീഡിയോകള്‍ സമര്‍പ്പിക്കേണ്ടതുണ്ട് (ഒന്ന് ക്ലാസിക്കല്‍ ഡന്‍സും, ഒന്ന് നിങ്ങളുടെ ചോയ്സും ആയിരിക്കും). മത്സരത്തില്‍ ആറ് ഡാന്‍സ് സെഗ്മെന്റുകള്‍ ഉണ്ടാകും, എല്ലാ പ്രകടനങ്ങളും 35 മിനിറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ഡാന്‍സ് മത്സരത്തിന്റെ വിധി പ്രൊഫഷണലായി നിര്‍ണയിക്കപ്പെടും. ഓഡിഷനുള്ള വീഡിയോകള്‍ 2021, ജൂണ്‍ 7 മുതല്‍ ജൂണ്‍ 30 വരെ സ്വീകരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഇ-മെയില്‍ : dancefiesta @nammalonline.com
ഫോണ്‍ : 403 701 8070, 613 413 6689, 403 471 1817
വാര്‍ത്ത അയച്ചത്: ജോസഫ് ജോണ്‍ കാല്‍ഗറി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..