നായര്‍ ബനവലന്റ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം നടത്തി


ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ (എന്‍ബിഎ) വാര്‍ഷിക പൊതുയോഗം സൂം വഴി നടത്തി. പ്രസിഡന്റ് രാംദാസ് കൊച്ചുപറമ്പിലിന്റെ ആമുഖ പ്രസംഗത്തോടെ യോഗ നടപടികള്‍ ആരംഭിച്ചു. ചെയര്‍മാന്‍ രാജഗോപാല്‍ കുന്നപ്പള്ളില്‍ എന്‍.ബി.എയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. ജനറല്‍ സെക്രട്ടറി ഗോപിനാഥ് കുറുപ്പ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ നരേന്ദ്രന്‍ നായര്‍ വരവ്-ചെലവ് കണക്കുകളും ബാലന്‍സ് ഷീറ്റും അവതരിപ്പിച്ചു. ഓഡിറ്റര്‍മാരായ ഉണ്ണിക്കൃഷ്ണന്‍ നായര്‍, വേണുഗോപാല്‍ പിഷാരം എന്നിവര്‍ യഥാക്രമം സമര്‍പ്പിച്ച റിപ്പോര്‍ട്ടും വാര്‍ഷിക കണക്കുകളും പൊതുയോഗം അംഗീകരിച്ച് ഐകണ്‌ഠ്യേന പാസ്സാക്കി.

കഴിഞ്ഞ വര്‍ഷം കോവിഡ്19 മഹാമാരി പടര്‍ന്നു പിടിച്ച സാഹചര്യത്തിലും എന്‍.ബി.എ.യുടെ ഒത്തുകൂടലൊഴിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വളരെ ഭംഗിയായി നടത്തുവാന്‍ നിലവിലുള്ള ഭാരവാഹികള്‍ക്ക് കഴിഞ്ഞതില്‍ പൊതുയോഗം സംതൃപ്തി രേഖപ്പെടുത്തി.

ഇപ്പോഴത്തെ ഈ സാഹചര്യം കണക്കിലെടുത്ത് നിലവിലുള്ള ഭാരവാഹികള്‍ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടുപോകുവാനും ജനറല്‍ ബോഡി ഐകകണ്‌ഠ്യേന തീരുമാനിച്ചു.

വാര്‍ത്തയും ഫോട്ടോയും : മൊയ്തീന്‍ പുത്തന്‍ചിറ

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented