-
ഡിട്രോയിറ്റ്: ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിന് കേരളക്ലബ്ബ് സംഘടിപ്പിച്ച 'നാദകൈരളി' എന്ന സംഗീത പരിപാടി പുതിയ സംഗീത അനുഭവം തന്നെ ശ്രോതാക്കള്‍ക്ക് സമ്മാനിച്ചു. സൂം സംവിധാനത്തിലൂടെ തികഞ്ഞ സാങ്കേതിക മികവോടെയും ക്രമീകരണത്തോടെയും നടത്തപ്പെട്ട ഈ സംഗീത പരിപാടിക്ക് വലിയ ജനപങ്കാളിത്തമാണ് ലഭിച്ചത്. കോവിഡ് കാലത്ത് സൂമിലൂടെ നടത്തപ്പെട്ട പരുപാടിയില്‍ ഏറ്റവും മികച്ച നിലവാരം പുലര്‍ത്തിയ പരിപാടിയെന്ന പ്രശംസയും നേടുവാന്‍ സാധിച്ചു. മുഖ്യാതിഥിയായി എത്തിയ ഡോ.ശശി തരൂര്‍ എംപി കേരളൈറ്റ് ഡിജിറ്റല്‍ പതിപ്പിന്റെ പ്രകാശനം നിര്‍വഹിക്കുകയും ഒപ്പം ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിന് ആധുനിക സംവിധാനത്തിലൂടെ ഇപ്രകാരം ഒരു വേദി ഒരുക്കിയ കേരളക്ലബിനെ അഭിനന്ദിക്കുകയും ചെയ്തു. കേരള ക്ലബ് ബിഓറ്റി ചെയര്മാന് സുനില്‍ നൈനാന്, കേരളൈറ്റ് ചീഫ് എഡിറ്റര്‍ ബിന്ദു പണിക്കര്‍, ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ഫൊക്കാന പ്രസിഡന്റ് മാധവന് ബി നായര്‍, മലയാളി ഹെല്പ് ലൈന്‍ ഫോറം നാഷണല്‍ ചെയര്മാന് അനിയന് ജോര്‍ജ്, എ കെ എം ജി പ്രസിഡന്റ് ഡോ.ഉഷാ മോഹന്‍ദാസ്, ആഗ്നസ് തെരടി-നൈന, മിഷിഗണ്‍ നഴ്സസ് അസോസിയേഷന് പ്രസിഡന്റ് സരജ ശാമുവേല്‍, രാഹുല്‍ പ്രഭാകര്‍ എന്നിവര്‍ ആശംസകള്‍ നേരുകയും കേരളക്ലബ് പ്രസിഡന്റ് അജയ് അലക്സ് സ്വാഗതവും സെക്രട്ടറി ആശാ മനോഹര്‍ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്നു പ്രമുഖരായ ഗായകര്‍ പ്രദീപ് സോമസുന്ദരം, പൂര്‍ണ എബ്രഹാം, ഡോ.സാം കടമ്മനിട്ട, രചിതാ രാമദാസ്, ഷൈജു അയര്‍ലന്‍ഡ്, മുരളി രാമനാഥന്, സതീഷ് മടമ്പത്, ബിനി പണിക്കര്‍ എന്നിവര്‍ മനോഹരമായ ഗാനങ്ങള്‍ ആലപിച്ചു.
വാര്‍ത്ത അയച്ചത് : അലന് ചെന്നിത്തല
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..