ക്രിസ്ത്യന്‍ മ്യൂസിക്കല്‍ നൈറ്റ് 'നിത്യ സ്‌നേഹം 2022' സംഘടിപ്പിച്ചു


.

ന്യൂയോര്‍ക്ക്: സഹ്യദയ ക്രിസ്ത്യന്‍ ആര്‍ട്‌സിന്റെ നേത്യത്വത്തില്‍ ക്രിസ്ത്യന്‍ മ്യൂസിക്കല്‍ നൈറ്റ് നടന്നു. ടൈസണ്‍ സെന്റ്റില്‍ നടന്ന പരിപാടി പാസ്റ്റര്‍ ജോണ്‍ തോമസ്സിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. മ്യൂസിക്കല്‍ നൈറ്റില്‍ സഹ്യദയ ക്രിസ്ത്യന്‍ ആര്‍ട്‌സ് ജോയിന്റ് സെക്രട്ടറി റെജി ജോസഫ്, ന്യൂജേഴ്‌സി ആയിരുന്നു മാസ്റ്റര്‍ ഓഫ് സെറിമണി.

സഹ്യദയ ക്രിസ്ത്യന്‍ ആര്‍ട്‌സ് ചെയര്‍മാനും ഡിവൈന്‍ മ്യൂസിക് ഡയറക്ടറും ഈ പ്രോഗ്രാമിന്റെ കോര്‍ഡിനേറ്ററുമായ ലാജി തോമസ് സ്വാഗതം ആശംസിച്ചു. ഗായക സംഘം ഒരുമിച്ച് ആലപിച്ച 'എന്‍ മനോഫലകങ്ങളില്‍ ' എന്ന ഗാനത്തോടെയായിരുന്നു മ്യൂസിക് നൈറ്റ് ആരംഭിച്ചത്. മുഖ്യാതിഥിയായിരുന്ന ഫാ.ജോണി ചെങ്ങലാന്‍ സിഎംഐ ഒഎന്‍ജി ചര്‍ച്ച്, ബ്രൂക്ക്ലിന്‍) സന്ദേശം നല്‍കുകയും തന്റെ കീട്ടാറില്‍ ' ഇസ്രായേലിന്‍ നാഥന്‍ ' എന്ന ഗാനം ആലപിക്കുകയും ചെയ്തു. ഗായകരായ നൈനാന്‍ കോടിയാട്ട്, ജിബിന്‍ ജോണ്‍, ജോമോന്‍ ഗീവര്‍ഗീസ്, ലാജി തോമസ്, സോണി ജോസഫ്, മില്ലി ജെയിംസ്, റിയാ അലക്‌സാണ്ടര്‍, ആനി ടൈറ്റസ്, ലൂയിസ് പോള്‍ തുടങ്ങിയവര്‍ മനോഹരമായ മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങള്‍ ആലപിച്ചു. ഓര്‍ക്കസ്ട്രാ നല്‍കിയത് അറിയപ്പെടുന്ന സംഗീതജ്ഞരായ സോണി വര്‍ഗീസ്, റോയ് ആന്റണി (കീബോര്‍ഡ്), ജോര്‍ജ് ദേവസ്യ (വയലിന്‍), ക്ലെമന്റ് തങ്കകുട്ടന്‍ (ലീഡ് ഗിറ്റാര്‍), ജോസ് പന്തളം (ബേസ് ഗിറ്റാര്‍), ക്രിസ്റ്റിന്‍ മേടയില്‍ (റിഥം പാഡ്) എന്നിവരായിരുന്നു.

ജോയല്‍ സ്‌കറിയാ, ഷാജി എണ്ണശ്ശേരില്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ ലൈവ് ടെലികാസ്റ്റും, അനൂപ് മാത്യുവിന്റെ സൗണ്ട് സംവിധാനവും സംഗീത സന്ധ്യക്ക് കൂടുതല്‍ മിഴവേകി. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് രാത്രി ഭക്ഷണവും ഒരുക്കിയിരുന്നു. മ്യൂസിക്കല്‍ നൈറ്റിന്റെ വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും സഹ്യദയ ക്രിസ്ത്യന്‍ ആര്‍ട്‌സ് സെക്രട്ടറി ജോമോന്‍ ഗീവര്‍ഗീസ് നന്ദി അറിയിച്ചു. പാസ്റ്റര്‍ ജിജി പോളിന്റെ പ്രാര്‍ത്ഥനയോടെ പ്രോഗ്രാം അവസാനിച്ചു.

പരിപാടിയുടെ സുഖമമായ നടത്തിപ്പിനായി വിന്‍സ് തോമസ് അടക്കമുള്ള സഹ്യദയ അംഗങ്ങള്‍ നേത്യത്വം നല്‍കി. പ്രോഗ്രാം ഓര്‍ഗനൈസ് ചെയ്തത് ഡിവൈന്‍ മ്യൂസിക് - ലാജി തോമസ്, കെസിയ മെലഡി- ജോമോന്‍ ഗീവര്‍ഗീസ്, എല്‍ 3 ജെ മ്യൂസിക്കല്‍ മിനിസ്ട്രി - ജോയല്‍ സ്‌കറിയ, ക്രിസ്ത്യന്‍ ഡിവോഷണല്‍ മിനിസ്ട്രി - വിന്‍സ് തോമസ്, റിഥം സൗണ്ട് മിനിസ്ട്രി- ഫിലിപ്പ് കെ മാത്യു, ജെനെസിസ് ക്രീയേഷന്‍സ് - ബിജു ജോണ്‍, എലോഹിം എക്കോസ് മ്യൂസിക് - റെജി ജോസഫ്, ക്രിസ്ത്യന്‍ കോറസ്- നൈനാന്‍ കൊടിയാട്ട്, ഹെബ്രോന്‍ മീഡിയ ഹബ് - ജിബിന്‍ ജോണ്‍, മഴവില്‍ അമേരിക്ക പ്രൊഡക്ഷന്‍സ് - ഷാജി എണ്ണശ്ശേരില്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു. പ്രോഗ്രാമിന്റെ നടത്തിപ്പിനായി സാമ്പത്തിക സഹായങ്ങള്‍ ചെയ്തത് സഹൃദയ അംഗങ്ങളും, സ്പോണ്‍സേര്‍സ് ആയി സോളാര്‍ കണ്‍സള്‍ട്ടന്റ് ഡോണ്‍ തോമസ്, ഫാല്‍ക്കണ്‍ പ്രിന്റ് സൊല്യൂഷന്‍സ്, പിങ്കി ആന്‍ തോമസ് (ടാക്‌സ് കണ്‍സള്‍ട്ടന്റ്), നിസ്സി ഹോം ഇംപ്രൂവ്മെന്റ്, കൊട്ടിലിന്‍ റസ്റ്റാറന്റ്, കോശി തോമസ് (നേഷന്‍വൈഡ് മോട്ഗേജ്), മാത്യു ജെ പനക്കല്‍ (ഹോമിയോപ്പതി കണ്‍സല്‍ട്ടന്റ്) എന്നിവരാണ്. പരിപാടിയുടെ വിജയത്തിനായി ഒപ്പം നിന്നവരോടും സാമ്പത്തികസഹായം ചെയ്തവരോടുമുള്ള നന്ദിയും, സ്നേഹവും ഭാരവാഹികള്‍ പങ്കിട്ടു.

Content Highlights: musical night


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented