ഡോ.പോള്‍ പൂവത്തിങ്കലിന്റെ സംഗീതസായാഹ്നം അരങ്ങേറി


.

ഷിക്കാഗോ: പ്രശസ്ത കര്‍ണാടിക് സംഗീത വിദഗ്ധന്‍ ഡോ.പോള്‍ പൂവത്തിങ്കലിന്റെ നേത്യത്വത്തില്‍ തൃശൂരില്‍ ആരംഭിക്കുന്ന ഗാനശ്രമത്തിന്റെ ധനശേഖരണാര്‍ത്ഥം ബെല്‍വുഡ് മാര്‍ത്തോമാശ്ലീഹാ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ 'സംഗീതസായാഹ്നം' സംഘടിപ്പിച്ചു. ഷിക്കാഗോ രൂപതയുടെ നിയുക്ത ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

സംഗീതം മനുഷ്യമനസുകള്‍ക്ക് നല്‍കുന്നത് അവാച്യമായ ആനന്ദവും ദൈവീകമായ അനുഭൂതിയും ആണെന്ന് പിതാവ് അഭിപ്രായപ്പെട്ടു. അതിനാല്‍ സംഗീതസായാഹ്നങ്ങള്‍ പോലെ മനസ്സിന് ആനന്ദവും സൗഖ്യവും പകരുന്ന പരിപാടികള്‍ പതിവായി സംഘടിപ്പിക്കുന്നത് പ്രോത്സാഹജനകമാണ്. ബ്രിജിത് ജോര്‍ജ്ജ് ആലപിച്ച പ്രാര്‍ഥനാഗാനത്തോടെ ആരംഭിച്ച സംഗീതപരിപാടിയില്‍ കണ്‍വീനര്‍ മാത്തുക്കുട്ടി ആലുംപറമ്പില്‍ സ്വാഗതവും ഗ്രേസി വാച്ചാച്ചിറ നന്ദിയും പറഞ്ഞു. വിവിധ ഭാഷകളില്‍ പഴയതും പുതിയതുമായ ചലച്ചിത്ര ഭക്തിഗാനങ്ങള്‍ ഉള്‍പ്പടെ നിരവധി ശ്രുതിസാന്ദ്രമായ ഗാനങ്ങള്‍ ഫാ.പോളും മറ്റു സംഗീതപ്രതിഭകളും ആലപിച്ചു.

1980-90 കളിലെ നിത്യഹരിതഗാനങ്ങള്‍ ആലപിച്ചുകൊണ്ട് സംഗീത സായാഹ്നത്തെ വ്യത്യസ്തമാക്കിയ തോമസ് ഡിക്രൂസ്, ശോഭ ജിബി, ക്രിസ്റ്റിന ജെറിന്‍, സിബി, മിനി എന്നിവര്‍ക്കും ജെബി സൗണ്ട്‌സിനും ഫാ.പോള്‍ നന്ദി പറഞ്ഞു. ആന്‍സി ലൂക്കോസ് എം.സി ആയിരുന്നു. ഗാനാശ്രമത്തിന്റ വിവിധപ്രവര്‍ത്തങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള ഡോക്യൂമെന്ററിയും പ്രദര്‍ശിക്കപ്പെട്ടു.

ടോമി നെല്ലാമറ്റം, സണ്ണി മുത്തോലത്, ബെഞ്ചമിന്‍ തോമസ്, മാത്യൂസ് എബ്രഹാം, ലുക്കാ ഇടമന എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ ഷിക്കാഗോയിലെയും മില്‍വാക്കിയിലെയും ഗായകരും സംഗീതപ്രേമികളും പങ്കെടുത്തു. ഷിക്കാഗോയിലെയും സമീപ സ്റ്റേറ്റുകളിലുമുള്ള ഗായകരെയും സംഗീത പ്രേമികളെയും ഉള്‍പ്പെടുത്തി ഒരു സംഗീത ക്ലബ് രൂപീകരിക്കുന്നതിനുള്ള പ്രാഥമിക കര്‍മ്മപരിപാടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 7736202484, 2243053789

ജോയിച്ചന്‍ പുതുക്കുളം

Content Highlights: MUSICAL NIGHT


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented