മലയാളി എന്‍ജിനീയേഴ്സ് അസോസിയേഷന്‍ സംഗീത സായാഹ്നം ഒക്ടോബർ രണ്ടിന്


.

ഹൂസ്റ്റണ്‍, മലയാളി എന്‍ജിനീയേഴ്സ് അസോസിയേഷന്‍ കേരളത്തിലുള്ള മിടുക്കരായ എന്‍ജിനീയറിങ് പഠിക്കാന്‍ താല്പര്യമുള്ള നല്ല മാര്‍ക്കുള്ള കുട്ടികളെ തിരഞ്ഞെടുത്ത് സ്‌കോളര്‍ഷിപ്പ് നല്‍കി പഠിപ്പിച്ചുകൊണ്ടിരിക്കുന്ന കാരുണ്യ പ്രവര്‍ത്തി വിപുലീകരിക്കുന്നതിനായി കേരളത്തിലെ പ്രശസ്തരായ മൂന്ന് ഗായകരെ കോര്‍ത്തിണക്കികൊണ്ട് ഒക്ടോബര്‍ മാസം രണ്ടാം തീയതി വൈകുന്നേരം അഞ്ചു മണിക്ക് ഹൂസ്റ്റണ്‍ സെന്റ് തോമസ് ഹാളില്‍ ഒരു സംഗീത സായാഹ്നം ഒരുക്കുകയാണ്.

നീണ്ട 34 വര്‍ഷത്തെ കലാജീവിതത്തിന്റെ വിജയഗാഥയുമായി ഗായിക, തികഞ്ഞ നര്‍ത്തകി, അഭിനയേത്രി എന്നീ നിലകളില്‍ കഴിവ് തെളിയിച്ച സിതാര കൃഷ്ണകുമാര്‍ നീണ്ട ഒരു കോവിഡാനന്തര ഇടവേളക്കുശേഷം അമേരിക്കയിലെത്തുകയാണ് എന്ന് മാത്രമല്ല ഒപ്പം കേരളത്തിലെ ഇപ്പോഴത്തെ പ്രമുഖ ഗായകരായ ടെക്കീ റോക്സ്റ്റാര്‍ ഹരീഷ് ശിവരാമകൃഷ്ണനും, ഇന്‍ഡീ സൂപ്പര്‍സ്റ്റാര്‍ ജോബ് കുര്യനും ചേര്‍ന്നുള്ള വളരെ മനോഹരമായ കലാവിരുന്നും അരങ്ങേറുമെന്ന് മലയാളി എന്‍ജിനീയേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സുബിന്‍ ബാലകൃഷ്ണന്‍ അറിയിച്ചു.



മലയാളികളായ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഇനിയുമധികം പഠന സൗകര്യങ്ങള്‍ ഒരുക്കുവാനും ഈ കലാസന്ധ്യ സമ്പന്നമാക്കുവാനും ഹൂസ്റ്റണിലെ നല്ലവരായ എല്ലാ മലയാളികളെയും സവിനയം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സുബിന്‍ ബാലകൃഷ്ണന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 281 546 0589, 713 826 4456

വാര്‍ത്തയും ഫോട്ടോയും : ശങ്കരന്‍കുട്ടി

Content Highlights: musical evening, malayali eng.association


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented