ജീവപ്രകാശം മ്യൂസിക് ആല്‍ബത്തില്‍ നിന്നുള്ള വരുമാനം ലൈറ്റ് ടു ലൈഫ് മിഷന് കൈമാറി


.

ന്യൂയോര്‍ക്ക്: അറ്റ്ലാന്റയില്‍ വച്ച് നടന്ന മാര്‍ത്തോമ്മാ ഫാമിലി കോണ്‍ഫറന്‍സില്‍ ബിഷപ്പ് ഡോ.ഐസക് മാര്‍ ഫിലക്സിനോസ് പ്രകാശനം ചെയ്ത ജീവപ്രകാശം എന്ന മ്യൂസിക്ക് ആല്‍ബത്തില്‍നിന്ന് ലഭിച്ച വരുമാനം നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ലൈറ്റ് ടു ലൈഫ് മിഷന് കൈമാറി.

ഭാരതത്തിലെ പിന്നോക്ക പ്രദേശങ്ങളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനു വേണ്ടി മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ.മാര്‍ ഫിലക്സിനോസിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പദ്ധതിയാണ് ലൈറ്റ് ടു ലൈഫ് മിഷന്‍.

അനേകം ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവും സംഗീത സംവിധായകനും, ഡാലസ് സ്വദേശിയുമായ ജോര്‍ജ്ജ് വര്‍ഗീസ് (ജയന്‍) തന്റെ സ്വന്തം ജീവിതാനുഭവങ്ങളുടെയും ദൈവവചന ധ്യാനത്തിന്റെയും പശ്ചാത്തലത്തില്‍ ഈണം നല്‍കി രചിച്ച് പ്രസിദ്ധീകരിച്ച പത്താമത്തെ മ്യൂസിക് ആല്‍ബമാണ് ജീവപ്രകാശം. മലയാളത്തിലെ ഗായകരായ ക്ലെസ്റ്റര്‍, ഇമ്മാനുവല്‍ ഹെന്ററി, എലിസബത്ത് രാജു, അനില്‍ കൈപ്പട്ടൂര്‍, മിതില്യ, അലീഷ എന്നിവരാണ് ഈ മ്യൂസിക് ആല്‍ബത്തില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

ഫിലാഡല്‍ഫിയായില്‍ വെച്ച് നടന്ന മാര്‍ത്തോമ്മ സന്നദ്ധ സുവിശേഷ സംഘത്തിന്റെ ദേശീയ സമ്മേളനത്തില്‍ വെച്ചാണ് ജീവപ്രകാശം എന്ന സംഗീത ആല്‍ബത്തില്‍ നിന്നുള്ള വരുമാനം ജോര്‍ജ്ജ് വര്‍ഗീസ് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ.ഐസക് മാര്‍ ഫിലക്സിനോസിന് കൈമാറിയത്.

വാര്‍ത്തയും ഫോട്ടോയും : ഷാജീ രാമപുരം

Content Highlights: music albhum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented