-
അറ്റ്‌ലാന്റാ: അമേരിക്കയില്‍ അറിയപ്പെടുന്ന ക്രിസ്തീയ ഗാനരചയിതാവും, സംഗീതജ്ഞനും, ഗായകനുമായ ജോര്‍ജ് വര്‍ഗീസ് (ജയന്‍) രചനയും, സംഗീതവും നല്‍കിയ ജീവപ്രകാശം എന്ന ക്രിസ്തീയ സംഗീത ആല്‍ബം മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന് വൈദീകനായ റവ.ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേലിനു നല്‍കികൊണ്ട് പ്രകാശനം ചെയ്തു.
അറ്റ്‌ലാന്റായിലെ കര്‍മ്മേല്‍ മാര്‍ത്തോമ്മാ സെന്ററില്‍ വെച്ച് നടന്ന ഭദ്രാസന കുടുംബസംഗമത്തോടനുബന്ധിച്ച് നടന്ന പ്രത്യേക ചടങ്ങിലാണ് ഗായകരായ കെസ്റ്റര്‍, ഇമ്മാനുവേല്‍ ഹെന്റി, എലിസബത്ത് രാജു, അലീഷാ തോമസ്, അനില്‍ കൈപ്പട്ടൂര്‍, മിഥില മിഖായേല്‍ എന്നിവര്‍ ആലപിച്ച ജീവപ്രകാശം എന്ന സംഗീത ആല്‍ബം പ്രകാശനം ചെയ്തത്. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം ഇന്ത്യയിലെ നിര്‍ധനരായ കുട്ടികളെ സഹായിക്കുവാനായി ബിഷപ്പ് ഡോ.മാര്‍ ഫിലക്‌സിനോസ് തുടക്കം കുറിച്ച ലൈറ്റ് ടു ലൈഫ് എന്ന ഭദ്രാസന പ്രോജക്ടിനു വേണ്ടിയാണ്.
ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ഇടവകാംഗവും, ചെങ്ങന്നൂര്‍ ഇടയാറന്മുള സ്വദേശിയും ആയ ജോര്‍ജ് വര്‍ഗീസ് രചനയും, സംഗീതവും നല്‍കി പ്രകാശനം ചെയ്യുന്ന 10-ാ മത് ക്രിസ്തീയ സംഗീത ആല്‍ബമാണിത്. ഇതില്‍ നിന്നും ലഭിച്ച വരുമാനമെല്ലാം മാര്‍ത്തോമ്മാ സഭയുടെ വിവിധ സുവിശേഷ മിഷന്‍ ഫീല്‍ഡുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് ചെലവഴിച്ചത്.
റിട്ടയര്‍മെന്റ് ജീവിതത്തിനിടയിലും സംഗീത ശുശ്രുഷയില്‍ ഇന്നും വ്യാപൃതനായിരിക്കുന്ന ജയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജോര്‍ജ് വര്‍ഗീസ് അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു അഭിമാനമാണ്. തന്റെ ഗാനങ്ങള്‍ സിഡിയിലും, യൂഎസ്ബി ഡ്രൈവിലും ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് - 214 460 1288
വാര്‍ത്തയും ഫോട്ടോയും : ഷാജി രാമപുരം


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..