.
ഓസ്റ്റിന്‍: ടെക്‌സാസിലെ ബഹുഭൂരിപക്ഷം ജനങ്ങളും കഞ്ചാവുപയോഗിക്കുന്നത് നിയമവിധേയമാക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ടെക്‌സാസ് ഗവര്‍ണര്‍.
ടെക്‌സാസ് യൂണിവേഴിസിറ്റി നടത്തിയ അഭിപ്രായ സര്‍വെയില്‍ പങ്കെടുത്ത 91 ശതമാനം ഡെമോക്രാറ്റ്‌സും 85 ശകമാനം സ്വതന്ത്രരും 74 ശതമാനം റിപ്പബ്ലിക്കന്‍സും ശരാശരി 83 ശതമാനവും മരിജുവാന മെഡിക്കല്‍ റിക്രിയേഷണല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെച്ചിരുന്നു. ഇതിനാവശ്യമായ നിയമനിര്‍മാണവും വേണമെന്ന് സര്‍വെ ചൂണ്ടിക്കാട്ടി. മെയ് 18 ബുധനാഴ്ചയാണ് സര്‍വെ ഫലം പുറത്തുവിട്ടത്.
മരിജുവാന നിയമവിധേയമാക്കാന്‍ തയ്യാറല്ല എന്ന് ടെക്‌സാസ് ഗവര്‍ണര്‍ അസന്നിഗ്ധം പ്രഖ്യാപിച്ചപ്പോഴും ഇതിനെതിരെ ഇളവുകള്‍ നല്‍കാന്‍ ഗവര്‍ണര്‍ സന്നദ്ധത പ്രകടിപ്പിച്ചു.
മരിജുവാന റിക്രിയേഷണല്‍ ഉപയോഗത്തിന് 18 സംസ്ഥാനങ്ങളില്‍ ടെക്‌സാസിന്റെ അടുത്ത സംസ്ഥാനമായ ന്യൂമെക്‌സിക്കോപോലും നിയമവിധേയമാക്കിയപ്പോള്‍ ടെക്‌സാസ് അതിന് തയ്യാറല്ല എന്നാണ് ഗവര്‍ണറുടെ നിലപാട്.
നവംബറില്‍ ടെക്‌സാസില്‍ നടക്കുന്ന ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ഗ്രേഗ് ഏബര്‍ട്ടിനെതിരെ മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ബെറ്റൊ ഒ റൂര്‍ക്കെ മരിജുവാനയുടെ ഉപയോഗം നിയമവിധേയമാക്കുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ഫെഡറല്‍ നിയമമനുസരിച്ച് മരിജുവാനയുടെ ഉപയോഗം നിയമവിരുദ്ധമാണ്. റിപ്പബ്ലിക്കന്‍ സംസ്ഥാനമായി അറിയപ്പെടുന്ന ടെക്‌സാസില്‍ ഗവര്‍ണര്‍ ഏബര്‍ട്ടിന്റെ തീരുമാനം ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്നാണ് കാത്തിരുന്നു കാണേണ്ടത്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Most Texans support legalizing marijuana
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..